വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: എന്തൊരടി, സൂപ്പര്‍ ഹീറോയായി ശര്‍ദ്ദുല്‍- സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി!

31 ബോളില്‍ താരം ഫിഫ്റ്റി തികച്ചിരുന്നു

1
Shardul Thakur surpasses Virender Sehwag to slam second-fastest Test fifty for India

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നടത്തിയ വെടിക്കെട്ട് ഇന്നിങ്‌സോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍. ഇന്ത്യയുടെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ച പിച്ചില്‍ ശര്‍ദ്ദുല്‍ കത്തിക്കയറുകയായിരുന്നു. ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 191 റണ്‍സെന്ന വലിയ മോശമല്ലാത്ത സ്‌കോറിലെത്തിച്ചതും അദ്ദേഹമായിരുന്നു. 36 ബോളില്‍ ഏഴു ബൗണ്ടറികലും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് വാരിക്കൂട്ടിയാണ് ശര്‍ദ്ദുല്‍ പുറത്തായത്.

ഈ തീപ്പൊരി ഇന്നിങ്‌സിനിടെ വമ്പനൊരു റെക്കോര്‍ഡും കുറിച്ചിരിക്കുകയാണ് താരം. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി നേടിയ താരമെന്ന റെക്കോര്‍ഡാണ് ശര്‍ദ്ദുല്‍ തന്റെ പേരിലാക്കിയത്. നേരത്തേ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ശര്‍ദ്ദുല്‍ തിരുത്തിയത്. ഓവലില്‍ 31 ബോളുകളില്‍ നിന്നായിരുന്നു താരത്തിന്റെ ഫിഫ്റ്റി. ഇതോടെ 32 ബോളുകളില്‍ ഫിഫ്റ്റിയെന്ന വീരുവിന്റെ മുന്‍ റെക്കോര്‍ഡ് പഴങ്കഥയാവുകയും ചെയ്തു. ഈ ലിസ്റ്റിലെ ഒന്നാമന്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവാണ്. 30 ബോളുകളില്‍ ഫിഫ്റ്റിയടിച്ചാണ് കപില്‍ തലപ്പത്ത് നില്‍ക്കുന്നത്.

2

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടില്‍ ഒരു താരത്തിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും ശര്‍ദ്ദുല്‍ കരസ്ഥമാക്കി. 1986ല്‍ ന്യൂസിലാന്‍ഡിനെതിരേ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ഇയാന്‍ ബോത്തം 32 ബോളില്‍ ഫിഫ്റ്റിയടിച്ചതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതു തിരുത്തിയിരിക്കുകയാണ് ശര്‍ദ്ദുല്‍.

മറ്റൊരു വമ്പന്‍ നേട്ടത്തിനും ഈ ഫിഫ്റ്റിയോടെ ശര്‍ദ്ദുല്‍ അര്‍ഹനായി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും എട്ടു മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനിറങ്ങി ടെസ്റ്റില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരം കൂടിയായി അദ്ദേഹം മാറി. നേരത്തേ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ, നിലവില്‍ ടീമിന്റെ ഭാഗമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മാത്രമേ ഈ നേട്ടം കുറിക്കാനായിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലായിരുന്നു ശര്‍ദ്ദുലിന്റെ തകര്‍പ്പന്‍ ഫിഫ്റ്റി. ഈ മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്യുകയും ചെയ്തിരുന്നു.

ഓവല്‍ ടെസ്റ്റില്‍ സിക്‌സറിലൂടെയായിരുന്നു ശര്‍ദ്ദുല്‍ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്‌കോര്‍ 47ല്‍ നില്‍ക്കെ പേസര്‍ ഓലി റോബിന്‍സണിനെതിരേ അദ്ദേഹം സിക്‌സര്‍ പറത്തുകായിരുന്നു. സ്‌ക്വയര്‍ ലെഗിലൂടെ പുള്‍ ഷോട്ടിലൂടെയായിരുന്നു ശര്‍ദ്ദുല്‍ സിക്‌സര്‍ പായിച്ചത്. തൊട്ടുമുമ്പത്തെ ബോളില്‍ അദ്ദേഹം ബൗണ്ടറിയുമടിച്ചിരുന്നു. കളിയുടെ ഒരു ഘട്ടത്തില്‍ ഇന്ത്യ 150 കടക്കുന്ന കാര്യം പോലും സംശയമായിരുന്നു. ഏഴു വിക്കറ്റിന് 127 റണ്‍സെന്ന നിലയില്‍ ഇന്ത്യ പതറിയിരുന്നു. തുടര്‍ന്നാണ് എട്ടാം വിക്കറ്റില്‍ ശര്‍ദ്ദുലും ഉമേഷും ഒന്നിച്ചത്. 63 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 190ലെത്തിച്ചു. എന്നാല്‍ ശര്‍ദ്ദുല്‍ പുറത്തായതിനു പിന്നാലെ തൊട്ടടുത്ത ഓവറില്‍ രണ്ടു വിക്കറ്റുകള്‍ കൂടി വീണ ഇന്ത്യ 191നു പുറത്താവുകയായിരുന്നു.

Story first published: Thursday, September 2, 2021, 22:35 [IST]
Other articles published on Sep 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X