Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്ത് പന്തെറിഞ്ഞശേഷം പുറത്തേക്കുപോയി; സെലക്ടര്‍മാര്‍ക്കെതിരെ ശാര്‍ദുല്‍ താക്കൂര്‍

അസ്വസ്ഥനായി ശാര്‍ദൂല്‍ താക്കൂര്‍ | Oneindia Malayalam

ദില്ലി: പരിക്കിനുശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയാത്തതില്‍ അസ്വസ്ഥനായി യുവപേസര്‍ ശാര്‍ദൂല്‍ താക്കൂര്‍. കഴിഞ്ഞ രണ്ടുമാസത്തോളമായി താക്കൂര്‍ ടീമിന് പുറത്താണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സെലക്ടര്‍മാര്‍ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് ശാര്‍ദുലിന്റെ പ്രതികരണം. രഞ്ജിയില്‍ മികച്ച പ്രകടനം നടത്തി തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം.

ഐപിഎല്ലിലെ പ്രകടനമാണ് ശാര്‍ദുലിനെ ഇന്ത്യന്‍ ടീമിലേക്ക് വാതില്‍തുറന്നുകൊടുത്തത്. എന്നാല്‍, ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. വെസ്റ്റിന്‍ഡീസിനെതിരെ ഹൈദരാബാദില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും പരിക്ക് നിര്‍ഭാഗ്യത്തിന്റെ രൂപത്തിലെത്തി. 10 പന്തെറിഞ്ഞയുടന്‍ പരിക്ക് പ്രകടമായ താരം പിന്നീട് ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടില്ല.

Shardul Thakur

മുംബൈയ്ക്കുവേണ്ടി രഞ്ജിയില്‍ പ്രകടനമികവ് കാട്ടിയതോടെ ദേശീയ ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന പ്രതീക്ഷയുണ്ട്. ഛത്തീസ്ഗഡിനെതിരെ 47 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് പേസര്‍ നേടിയത്. ടെസ്റ്റിലെ അരങ്ങേറ്റത്തില്‍തന്നെ തിരിച്ചടിയായത് തുടര്‍ന്നുള്ള പരമ്പരകളില്‍നിന്നും തഴയാന്‍ കാരണമായി. മികച്ച പേസര്‍മാര്‍ ടീമിലുള്ളതുകൊണ്ടുതന്നെ ശാര്‍ദുലിന് തിരിച്ചുവരവ് എളുപ്പമാകില്ല.

അതേസമയം, കൃത്യമായ സമയത്ത് സെലക്ടര്‍മാര്‍ ശാര്‍ദുലുമായി സംസാരിക്കുമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ മുരളി വിജയ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സെലക്ടര്‍മാര്‍ക്കെതിരെ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, താരങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നായിരുന്നു സെലക്ടര്‍മാരുടെ പ്രതികരണം.

Story first published: Thursday, January 10, 2019, 8:40 [IST]
Other articles published on Jan 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+