വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഒരു മാറ്റം, അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

അഹമ്മദാബാദിലാണ് അടുത്ത രണ്ടു ടെസ്റ്റുകള്‍

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഒരു മാറ്റവുമായാണ് ഇന്ത്യ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനെയാണ് ഇന്ത്യ ഒഴിവാക്കിയത്. പകരം പരിചയസമ്പന്നനായ ഉമേഷ് യാദവിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച ശേഷം താരം ടീമിനൊപ്പം ചേരും. ശര്‍ദ്ദുലിനെ വിജയ് ഹസാരെ ട്രോഫിക്കായി വിട്ടുകൊടുത്തിട്ടുണ്ട്. അടുത്ത രണ്ടു ടെസ്റ്റുകള്‍ക്കുള്ള സംഘത്തില്‍ അഞ്ചു നെറ്റ് ബൗളര്‍മാരെയും രണ്ടു സ്റ്റാന്റ്‌ബൈ താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

India announce squad for last two Tests vs England | Oneindia Malayalam
1

പേസര്‍മാരായ മുഹമ്മദ് ഷമി, നവദീപ് സെയ്‌നി എന്നിവര്‍ അവസാന രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ തിരിച്ചെത്തിയേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ രണ്ടു പേരെയും ടീമിലേക്കു പരിഗണിച്ചിട്ടില്ല. പരിക്കു ഭേദമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.

ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റു പിന്‍മാറിയ അക്ഷര്‍ പട്ടേലിനു പകരം ഷഹബാസ് നദീമിനെ ഇന്ത്യ കളിപ്പിച്ചിരുന്നു. സ്റ്റാന്റ് ബൈ താരമായ അദ്ദേഹത്തെ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസാന രണ്ടു ടെസ്റ്റുകളില്‍ സ്റ്റാന്റ് ബൈ താരങ്ങളില്‍ നദീം ഇടം നേടിയില്ല. നദീമിനെയും സ്റ്റാന്റ്‌ബൈ ലിസ്റ്റിലുണ്ടായിരുന്ന അഭിമന്യു ഈശ്വരന്‍, പ്രിയങ്ക് പഞ്ചാല്‍ എന്നിവരെയും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ബിസിസിഐ വിട്ടുകൊടുത്തിരിക്കുകയാണ്.

ഈ മാസം 24ന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പകലും രാത്രിയുമായിട്ടാണ് ഈ മല്‍സരം. നാലാമത്തെയും അവസാനത്തെയും ടെസ്റ്റും ഇതേ വേദിയില്‍ തന്നെയാണ്. മാര്‍ച്ച് നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ 1-1നു ഒപ്പമാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് വമ്പന്‍ ജയം കൊയ്തപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയവുമായി തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

നെറ്റ് ബൗളര്‍മാര്‍- അങ്കിത് രാജ്പൂത്ത്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍,

സ്റ്റാന്റ് ബൈ താരങ്ങള്‍- കെഎസ് ഭരത്, രാഹുല്‍ ചഹര്‍.

Story first published: Wednesday, February 17, 2021, 16:26 [IST]
Other articles published on Feb 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X