വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആറു സിക്‌സറടക്കം 57 ബോളില്‍ 92, തകര്‍ത്തടിച്ച് താക്കൂര്‍! സൂര്യകുമാറും കസറി- മുംബൈ മിന്നി

വിജയ് ഹസാരെ ട്രോഫിയാണ് മുംബൈ വമ്പന്‍ ജയം നേടിയത്

ജയ്പൂര്‍: പേസ് ബൗളറില്‍ നിന്നും ഓള്‍റൗണ്ടറിലേക്കുള്ള പാതയിലാണ് താനെന്നു തെളിയിച്ചുകൊണ്ട് വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യന്‍ താരം ശര്‍ദ്ദുല്‍ താക്കൂറിന്റ വെടിക്കെട്ട് പ്രകടനം. മുംബൈയ്ക്കു വേണ്ടിയാണ് താക്കൂറും (92) ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ തയ്യാറെടുക്കുന്ന സൂര്യകുമാര്‍ യാദവും (91) ഉജ്ജ്വല ബാറ്റിങ് കാഴ്ചവച്ചത്. എലൈറ്റ് ഗ്രൂപ്പ് ഡിയിലെ അഞ്ചാമത്തെ മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരേ മുംബൈ 200 റണ്‍സിന്റെ വമ്പന്‍ ജയവും കൊയ്തു.

1

ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നേരത്തേ താക്കൂറുമുണ്ടായിരുന്നു. എന്നാല്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ അദ്ദേഹത്തെ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ടീം മാനേജ്‌മെന്റ് അനുവദിക്കുകയായിരുന്നു.

ഹിമാചലിനെതിരേ മുംബൈയ്ക്കുവേണ്ടി ഏഴാമനായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ താക്കൂര്‍ വെറും 57 ബോളില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് 92 റണ്‍സ് വാരിക്കൂട്ടിയത്. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെ. അര്‍ഹിച്ച സെഞ്ചറി എട്ടു റണ്‍സകലെ താക്കൂറിന് നഷ്ടമാവുകയായിപരുന്നു. എങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ ഉയര്‍ന്ന സ്‌കോര്‍ ഈ മല്‍സരത്തില്‍ കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താക്കൂറിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 148 റണ്‍സെന്ന നിലയില്‍ പതറവെയാണ് താക്കൂര്‍ ക്രീസിലെത്തിയത്. താരത്തിന്റെ തീപ്പൊരി പ്രകടനം മുംബൈയെ ഒമ്പതു വിക്കറ്റിന് 321 റണ്‍സിലെത്തിച്ചു. ആറാം വിക്കറ്റില്‍ ആദിത്യ താരെയ്‌ക്കൊപ്പം 112 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താക്കൂറിനു കഴിഞ്ഞു. താരെ 98 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 83 റണ്‍സ് നേടി. അതേസമയം, 75 ബോളില്‍ 15 ബൗണ്ടറികളോടെയാണ് സൂര്യകുമാര്‍ 91 റണ്‍സെടുത്തത്.

2

322 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഹിമാചല്‍ പ്രദേശ് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു. 24.1 ഓവറില്‍ വെറും 122 റണ്‍സിന് അവര്‍ കൂടാരംകയറി. പ്രശാന്ത് സോളങ്കി നാലും ഷാംസ് മ്യുലാനി മൂന്നും വിക്കറ്റെടുത്തു. ധവാല്‍ കുല്‍ക്കര്‍ണിക്കു രണ്ടു വിക്കറ്റ് ലഭിച്ചു. ബാറ്റിങില്‍ മിന്നിയ താക്കൂറിന് പക്ഷെ ബൗളിങില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.

ഇതാദ്യമായല്ല താക്കൂര്‍ ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം കൊയ്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സോടെ അദ്ദേഹം ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു. ഏഴു വിക്കറ്റുമായി ബൗളിങിലും താക്കൂര്‍ തിളങ്ങിയിരുന്നു.

Story first published: Monday, March 1, 2021, 16:52 [IST]
Other articles published on Mar 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X