ബിസിസിഐയെ കുറ്റപ്പെടുത്തരുത്, വനിതാ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം റദ്ദാക്കാന്‍ കാരണമിത്
കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യയുടെ ദേശീയ വനിതാ ടീം നടത്താനിരുന്ന ഇംഗ്ലണ്ട് പര്യടനം ബിസിസിഐ റദ്ദാക്കിയത്. ഈ നടപടി രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെ കുറച്ചേറെ ചൊടിപ്പിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനുള്ള തിരക്കില്‍ വനിതാ ടീമിന്റെ പര്യടനം ബിസിസിഐ ഉപേക്ഷിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐയുടെ ഉന്നതാധികാരസമിതി അംഗവുമായ ശാന്ത രംഗസ്വാമി. വര്‍ധിച്ചുവരുന്ന കൊറോണ ഭീതിയാണ് വനിതാ ടീമിന്റെ പര്യടനം റദ്ദാക്കാന്‍ കാരണമെന്ന് രംഗസ്വാമി പറയുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി-20 ലോകകപ്പ് ഫൈനലിലാണ് ഇന്ത്യയുടെ ദേശീയ വനിതാ ടീം അവസാനമായി പങ്കെടുത്തത്. അന്ന് ഓസ്‌ട്രേലിയ ലോകകപ്പ് ജേതാക്കളായി. മാര്‍ച്ചിന് ശേഷം ടീം ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. സെപ്തംബറിലാണ് വനിതാ ടീമിന്റെ അടുത്ത പര്യടനം നിശ്ചയിച്ചിരുന്നത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമായുള്ള ത്രിരാഷ്ട്ര പരമ്പര. അടുത്തവര്‍ഷം ഫെബ്രുവരി - മാര്‍ച്ച കാലയവളില്‍ നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിന്റെ മുന്നൊരുക്കം കൂടിയാണിത്. എന്നാല്‍ കൊറോണ ഭീതി പദ്ധതികളെല്ലാം തകിടം മറിച്ചു. ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ പരിശീലന ക്യാംപ് സംഘടിപ്പിക്കാന്‍ ബിസിസിഐക്ക് ബുദ്ധിമുട്ടുണ്ട്. ത്രിരാഷ്ട്ര പരമ്പര ഉപേക്ഷിക്കാനുള്ള കാരണമായി ശാന്ത രംഗസ്വാമി ചൂണ്ടിക്കാട്ടി.
കുറഞ്ഞത് ആറാഴ്ച്ചയെങ്കിലും വേണം താരങ്ങള്‍ക്ക് മത്സരത്തിന് സജ്ജമാവാന്‍. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരിശീലന ക്യാംപ് സംഘടിപ്പിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. ഇംഗ്ലണ്ടില്‍ ചെന്നാല്‍ത്തന്നെ അവിടെയും 14 ദിവസം ടീമംഗങ്ങള്‍ നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയില്‍ പര്യടനത്തില്‍ പങ്കെടുക്കുക സാധ്യമല്ല, രംഗസ്വാമി അറിയിച്ചു. കൊവിഡ് ഭീതി വനിതാ ക്രിക്കറ്റിനെ കൂടുതല്‍ ബാധിച്ചെന്നാണ് രംഗസ്വാമിയുടെ പക്ഷം. വനിതാ ക്രിക്കറ്റിന്റെ ജനകീയത കുറയാന്‍ കൊവിഡ് ബാധ കാരണമാകുമെന്ന് രംഗസ്വാമി പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications