ഹര്‍മന്‍പ്രീതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുന്‍ താരം
ന്യൂഡല്‍ഹി: വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയില്‍നിന്നുമേറ്റ തിരിച്ചടിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഒരുകാലത്ത് ആരാലും ശ്രദ്ധക്കപ്പെടാതിരുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ലോകോത്തര ടീമായി വളര്‍ന്നെങ്കിലും ലോകകപ്പ് കിരീട സ്വപ്‌നം അവശേഷിക്കുകയാണ്. ഇത്തവണ മെല്‍ബണില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയ 85 റണ്‍സിന്റെ കൂറ്റന്‍ ജയം ആഘോഷിച്ചപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
വനിതാ ക്രിക്കറ്റില്‍ മാറ്റത്തിന് സമയമായെന്നാണ് മുന്‍ വനിതാ താരങ്ങള്‍ അഭിപ്രായപ്പെടുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഹര്‍മന്‍പ്രീത് കൗറിനെ മാറ്റണമെന്ന് മുന്‍ ക്യാപ്റ്റന്‍ ശാന്താ രംഗസ്വാമി അഭിപ്രായപ്പെട്ടു. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി ഹര്‍മന്‍ പ്രീതിനെ അനുവദിക്കണമെന്നാണ് അവരുടെ നിലപാട്. സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് തുടങ്ങിയവര്‍ തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെട്ടത് നിരാശപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തിലാണ് ഇന്ത്യ 2018ലെ സെമിയിലും പുറത്തായത്. ഇത്തവണ ഓസ്‌ട്രേലിയയില്‍ തീര്‍ത്തും നിരാശാജനകമായിരുന്നു താരത്തിന്റെ പ്രകടനം. 4, 15, 1, 8, 2 എന്നിങ്ങനെയാണ് ഹര്‍മന്‍ പ്രീതിന്റെ സ്‌കോര്‍. ക്യാപ്റ്റനെന്ന നിലയിലേക്കാള്‍ കളിക്കാരിയെന്ന നിലയിലാണ് ഹര്‍മന്‍പ്രീതിനെ ഇന്ത്യയ്ക്ക് ആവശ്യമെന്ന് ശാന്താകുമാരി പറഞ്ഞു. മുതിര്‍ന്ന താരമായ ഹര്‍മന്‍ പ്രീതിന് ക്യാപ്റ്റന്റെ ജോലി ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് ബോധ്യമുണ്ടാകുമെന്നും അവര്‍ സൂചിപ്പിച്ചു.
ടീം ആത്മപരിശോധന നടത്തണമെന്നാണ് മറ്റൊരു മുന്‍താരമായ ഡയാന എഡ്യുല്‍ജി വ്യക്തമാക്കുന്നത്. ടീമിന്റെ ശാരീരികക്ഷമതയില്‍ അവര്‍ സംശയം പ്രകടിപ്പിച്ചു. ലോകകപ്പിന് തൊട്ടുമുന്‍പ് ഓസ്‌ട്രേലിയയില്‍ ത്രിരാഷ്ട്ര മത്സരം കളിച്ചതിനോടും എഡ്യുല്‍ജിക്ക് യോജിപ്പില്ല. ടീമിന്റെ കരുത്തും ദൗര്‍ബല്യവും സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ഇന്ത്യയുടെ കരുത്ത് ഏകദിനത്തിലാണ്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് തയ്യാറെടുക്കകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications