For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിക്കളത്തില്‍ വീണ്ടും വിവാദം; ഷെയ്ന്‍ വാട്‌സനോട് കൊമ്പുകോര്‍ത്ത് ഇശാന്തും റബാഡയും

വാട്‌സനോട് കൊമ്പുകോര്‍ത്ത് ഇശാന്തും റബാഡയും | Oneindia Malayalam

ദില്ലി: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ആരംഭിച്ച് നാല് ദിവസം കഴിയുമ്പോഴേക്കും വിവാദങ്ങള്‍ക്ക് പഞ്ഞമില്ല. ആര്‍ അശ്വിന്റെ മങ്കാദിങ്ങിന് തൊട്ടുപിന്നാലെ കളിക്കളത്തില്‍ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. ഡല്‍ഹി കാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപൂര്‍വ സംഭവം അരങ്ങേറിയത്.

watson

മത്സരത്തില്‍ വാട്‌സണ്‍ 26 പന്തില്‍ 44 റണ്‍സടിച്ച് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം കണ്ടു. വാട്‌സനെ കൂടാതെ 32 റണ്‍സെടുത്ത ധോണിയും 16 പന്തില്‍ 30 റണ്‍സടിച്ച സുരേഷ് റെയ്‌നയുമാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

ചെന്നൈ താരം അമ്പാട്ടി റായിഡുവിന്റെ വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ആയിരുന്നു. ഇശാന്തിന്റെ വിക്കറ്റ് ആഘോഷം അതിരുകടക്കുകയും ചെയ്തു. ഇതിനിടെ ഇശാന്തും വാട്‌സനും തമ്മിലും വാക്കേറ്റവുമായി അടുത്തപ്പോള്‍ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഇടപെട്ട് മാറ്റുകയായിരുന്നു. ഇശാന്ത് കുപിതനായപ്പോള്‍ വാട്‌സന്‍ പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തത്.

വാട്‌സന്‍ മറ്റൊരു ഡല്‍ഹി പേസല്‍ കാഗിസോ റബാഡയുമായും വാക്കേറ്റം നടത്തി. നാലാം ഓവറില്‍ റബാഡയ്‌ക്കെതിരെ ആദ്യ നാലു പന്തുകളിലും വാട്‌സന് റണ്‍സെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവസാനത്തെ രണ്ടു പന്തുകളില്‍ ഒരു ഫോറും സിക്‌സും പറത്തി വാട്‌സന്‍ മറുപടി നല്‍കുകയും ചെയ്തു. അടുത്ത ഓവറില്‍ റബാഡയും വാട്‌സനും തമ്മില്‍ പിച്ചിന് നടുവില്‍ നിന്നും വാക്കേറ്റത്തിലെത്തിയത്.

Story first published: Wednesday, March 27, 2019, 9:45 [IST]
Other articles published on Mar 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+