For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൈവോള്‍ട്ടേജില്‍ വാട്‌സണ്‍, മങ്ങിത്തെളിഞ്ഞ് റസല്‍; പി.എസ്.എല്ലില്‍ നിരാശ, ഐ.പി.എല്ലില്‍ കണ്ടറിയാം

PSLല്‍ നിരാശ, IPLല്‍ കണ്ടറിയാം | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) മറ്റൊരു ഗംഭീര സീസണിന് ആരംഭം കുറിക്കാന്‍ ഇനി മൂന്നുനാള്‍ മാത്രമാണ് ബാക്കിയുള്ളത്. ആവനാഴിയിലെ അവസാന അമ്പുവരെ രാഗി മിനുക്കി മൂര്‍ച്ചകൂട്ടി എട്ട് ഫ്രാഞ്ചൈസികളും കിരീടത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു. ഇത്തവണയും കിരീടം പ്രതീക്ഷോയെടെയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സെത്തുന്നത്. അവസാന സീസണിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ധോണിയും സംഘവും വീണ്ടുമെത്തുന്നത്. അവസാന സീസണിലെ മോശം പ്രകടനത്തിന്റെ ചീത്തപ്പേര് ഇക്കുറി മായ്ക്കാന്‍ മുംബൈ ഇന്ത്യന്‍സും തയ്യാറെടുത്ത് കഴിഞ്ഞു. യുവരാജ് സിങ്ങിനെ ടീമിലെത്തിച്ച് പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയാണ് മുംബൈയുടെ വരവ്. പേരുമാറ്റി തലവരമാറ്റാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും ( ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കന്നിക്കിരീടം ലക്ഷ്യമിട്ട് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമെല്ലാം സജീവമായി രംഗത്തുണ്ട്.

ഐ.പി.എല്ലില്‍ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാണ്. അടിച്ചുതകര്‍ക്കാനും എറിഞ്ഞിടാനും ഒരുപോലെ കെല്‍പ്പുള്ള ഇത്തരം താരങ്ങളിലാണ് ഓരോ ടീമിന്റെയും പ്രതീക്ഷകളും. ഐ.പി.എല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുന്ന മിക്ക വിദേശ താരങ്ങളും പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍)കളിച്ചിരുന്നു. ഇവരില്‍ ചില താരങ്ങളുടെ പ്രകടനം ടീമുകളുടെ വിജയ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും അത്ര ശുഭകരമായ വാര്‍ത്തയല്ല പി.എസ്.എല്‍ സമ്മാനിച്ചത്. പി.എസ്.എല്ലിലെ ചില സൂപ്പര്‍ താരങ്ങളുടെ പ്രകടനങ്ങള്‍ ചുവടെ.


ആന്‍ഡ്രേ റസല്‍

ആന്‍ഡ്രേ റസല്‍

വിന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറായ ആന്‍ഡ്രേ റസല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അഭിവാജ്യ ഘടകമാണ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ തക്ക കെല്‍പ്പുള്ള റസല്‍ അവസാന സീസണിലെ ഐ.പി.എല്ലിലും കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങിയിരുന്നു. എന്നാല്‍ ഈ സീസണില്‍ താരത്തിന് പഴയ ഫോം നിലനിര്‍ത്താനാവുമോ എന്ന ആശങ്കയിലാണ് കൊല്‍ക്കത്ത ടീമിലുള്ളത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന താരം പി.എസ്.എല്ലില്‍ കളിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തി. നാല് മത്സരങ്ങളില്‍ നിന്ന് 12.5 ശരാശരിയില്‍ 50 റണ്‍സാണ് റസലിന് നേടാനായത്. 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആകെ നേടിയത് അഞ്ച് ഫോറും മൂന്ന് സിക്‌സും. പന്തുകൊണ്ടും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ റസലിന് സാധിച്ചില്ല. ഐ.പി.എല്ലില്‍ 50 മത്സരങ്ങളില്‍ നിന്ന് 26.97 ശരാശരിയില്‍ 890 റണ്‍സാണ് റസലിന്റെ സമ്പാദ്യം.നാല് തവണ അര്‍ദ്ധ സെഞ്ച്വറി നേടിയിട്ടുള്ള റസലിന്റെ ഉയര്‍ന്ന സ്‌കോര്‍ 88 റണ്‍സാണ്.

കോളിന്‍ മണ്‍റോ

കോളിന്‍ മണ്‍റോ

ചുരുങ്ങിയകാലംകൊണ്ട് ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ എന്ന വിശേഷണം നേടിയെടുത്ത താരമാണ് കോളിന്‍ മണ്‍റോ. ബൗളര്‍മാരെ അനായാസമായി അടിച്ചുപറത്തുന്ന മണ്‍റോ സ്‌റ്റൈല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം നടത്താന്‍ താരത്തിന് സാധിക്കുമോ എന്ന സംശയത്തിലാണ് ഡല്‍ഹി ആരാധകര്‍. കാരണം പി.എസ്.എല്ലില്‍ മണ്‍റോയുടെ പ്രതീക്ഷകള്‍ നിലവാരത്തിനൊത്തായിരുന്നില്ല. കറാച്ചി കിങ്‌സിനുവേണ്ടി കളിച്ച മണ്‍റോ എട്ട് മത്സരങ്ങളില്‍ നിന്ന് 11.87 ശരാശരിയില്‍ നേടിയത് 95 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 32. ആകെ നേടാനായത് നാല് സിക്‌സും ഒമ്പത് ഫോറും. ഇന്ത്യന്‍ മണ്ണില്‍ മികച്ച പ്രകടനം അവകാശപ്പെടാനുള്ള മണ്‍റോ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സൂപ്പര്‍ ഫോമില്‍ എ.ബി.ഡി

സൂപ്പര്‍ ഫോമില്‍ എ.ബി.ഡി

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്ന പ്രകടനമാണ് എ.ബി ഡിവില്ലിയേഴ്‌സ് പി.എസ്.എല്ലില്‍ പുറത്തെടുത്തത്. ലാഹോര്‍ കലന്തേഴ്‌സിനൊപ്പം പാഡണിഞ്ഞ ഡിവില്ലിയേഴ്‌സ് ഏഴ് മത്സരത്തില്‍നിന്ന് 54.5 ശരാശരിയില്‍ നേടിയെടുത്തത് 218 റണ്‍സ്. അഞ്ച് സിക്‌സും 19 ഫോറും പറത്തിയ ഡിവില്ലിയേഴ്‌സിന്റെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍ 52. അവസാന സീസണില്‍ ബംഗളൂരുവിനൊപ്പം തിളങ്ങാന്‍ സാധിക്കാതിരുന്ന ഡിവില്ലിയേഴ്‌സ് ഇത്തവണ ആരാധകര്‍ക്കുവേണ്ടി ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കുമെന്ന് പ്രത്യാശിക്കാം.

പൊള്ളാര്‍ഡ് ഫോമില്‍

പൊള്ളാര്‍ഡ് ഫോമില്‍

മുംബൈ ഇന്ത്യന്‍സ് നിരയിലെ വിശ്വസ്തനാണ് വിന്‍ഡീസിന്റെ കീറോണ്‍ പൊള്ളാര്‍ഡ്. ടീമിനെ തോല്‍വി മുഖത്ത്‌നിന്ന് പലതവണ രക്ഷപെടുത്തിയിട്ടുള്ള പൊള്ളാര്‍ഡിന്റെ ഒറ്റയാള്‍ മാജിക്ക് ഇത്തവണയും ആവര്‍ത്തിക്കുമെന്ന സൂചനയാണ് പി.എസ്.എല്‍ നല്‍കുന്നത്. പേഷ്വാര്‍ സാല്‍മിക്കുവേണ്ടി കളിച്ച പൊള്ളാര്‍ഡ് 13 മത്സരത്തില്‍ നിന്ന് 28.4 ശരാശരിയില്‍ അടിച്ചെടുത്തത്. 284 റണ്‍സ്. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. 19 ബൗണ്ടറികള്‍ നേടിയ പൊള്ളാര്‍ഡ് 23 തവണയാണ് പന്ത് അതിര്‍ത്തി കടത്തിയത്. 52 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

തല്ലിത്തകര്‍ത്ത് ഇന്‍ഗ്രാം

തല്ലിത്തകര്‍ത്ത് ഇന്‍ഗ്രാം

ഡല്‍ഹി ക്യാപിറ്റല്‍സിന് ശുഭപ്രതീക്ഷയാണ് കോളിന്‍ ഇന്‍ഗ്രാമിന്റെ പി.എസ്.എല്‍ പ്രകടനം നല്‍കുന്നത്. ദക്ഷിണാഫ്രിയുടെ ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ കറാച്ചി കിങ്‌സിനുവേണ്ടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 11 മത്സരങ്ങളില്‍ നിന്ന് 34.4 ശരാശരിയില്‍ 344 റണ്‍സ് നേടി ഇന്‍ഗ്രാം ഒരു സെഞ്ച്വറിയും സ്വന്തം പേരിലാക്കി. 16 സിക്‌സും 34 ഫോറുമാണ് ഇന്‍ഗ്രാം അടിച്ചെടുത്തത്.

ഹൈവോള്‍ട്ടേജില്‍ വാട്‌സണ്‍

ഹൈവോള്‍ട്ടേജില്‍ വാട്‌സണ്‍

അവസാന സീസണില്‍ ചെന്നൈയ്‌ക്കൊപ്പം നടത്തിയ ബാറ്റിങ് വെടിക്കെട്ട് ഷെയ്ന്‍ വാട്‌സണ്‍ ഇത്തവണയും ആവര്‍ത്തിക്കുമെന്നുറപ്പ്. പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ് വാട്‌സണ്‍ന്റെ പ്രകടനം. ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിനുവേണ്ടി പി.എസ്.എല്‍ കളിച്ച വാട്‌സണ്‍ 12 മത്സരങ്ങളില്‍ നിന്ന് 43 ശരാശരിയില്‍ നേടിയത് 430 റണ്‍സ്. 22 സിക്‌സും 43 ബൗണ്ടറിയും പറത്തിയ വാട്‌സണിന്റെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍ 91. നാല് തവണയാണ് വാട്‌സണ്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത്.

Story first published: Wednesday, March 20, 2019, 14:58 [IST]
Other articles published on Mar 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+