ഷെയ്ന്‍ വാട്‌സന് വീണ്ടും തിരിച്ചടി, ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ തയ്യാര്‍!
സിഡ്‌നി: ഐ പി എല്ലില്‍ പുനെ, രാജ്‌കോട്ട് ടീമുകള്‍ തഴഞ്ഞതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന് വീണ്ടും തിരിച്ചടി. ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന 5 മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും വാട്‌സന്‍ പുറത്ത്. വാട്‌സന് പിന്നാലെ സ്പിന്നര്‍ നഥാന്‍ ലിയോണിനെയും കളിപ്പിക്കണ്ട എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.
ജനുവരി 12 മുതലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തുടക്കമാകുക. 5 ഏകദിനമത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. വാക്കയിലാണ് ഒന്നാം ഏകദിനം. പിന്നാലെ ട്വന്റി 20 മത്സരങ്ങളും ഉണ്ട്. ഷെയ്ന്‍ വാട്‌സനെ മോശം ഫോമിനെത്തുടര്‍ന്നാണ് പരിഗണിക്കാതിരുന്നത് എന്നാണ് ചീഫ് സെലക്ടര്‍ റോഡ് മാര്‍ഷ് പറഞ്ഞത്. ഇന്ത്യക്കെതിരായ ഓസീസ് ടീം ഇങ്ങനെ.

വഴി അടഞ്ഞോ
ഓസ്‌ട്രേലിയയുടെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വാട്‌സന്‍. പക്ഷേ ഇപ്പോള്‍ ഫോമിലല്ല. പരിതാപരമായ ക്രിക്കറ്റ് കളിക്കുന്ന വാട്‌സനെ നേരത്തെ ടെസ്റ്റ് ടീമില്‍ നിന്നും ഓസ്‌ട്രേലിയ പുറത്താക്കിയിരുന്നു. ഏകദിന ടീമിന് കൂടി പുറത്തായതോടെ തിരിച്ചുവരാന്‍ വാട്‌സന്‍ നന്നേ കഷ്ടപ്പെടേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റീവ് സ്മിത്ത് നയിക്കും
ഐ സി സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുക. ഇന്ത്യന്‍ ടീം കഴിഞ്ഞ വര്‍ഷം ഓസീസ് പര്യടനം നടത്തിയപ്പോള്‍ മാരക ഫോമിലായിരുന്നു സ്മിത്ത്.

മാര്‍ഷ് ബ്രദേഴ്‌സ്
ടീമിന് പുറത്തായിരുന്ന ഷോണ്‍ മാര്‍ഷിന് ഒരവസരം കൂടി കിട്ടി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷോണിനെ തുണച്ചത്. ഷോണിന്റെ ഇളയ സഹോദരന്‍ മിച്ചല്‍ മാര്‍ഷും ടീമിലുണ്ട്.

ബെയ്‌ലി, മാക്‌സ് വെല്‍
ജോര്‍ജ് ബെയ്‌ലി, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്‍, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഫോക്‌നര്‍ എന്നിങ്ങനെ പോകുന്നു ഓസീസ് ടീമിന്റെ ബാറ്റിംഗ്.

മിച്ചല്‍ സ്റ്റാര്‍ക്ക് ഇല്ല
സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭാവം ഓസീസിന് തിരിച്ചടിയാകും. ഫോക്‌നര്‍, ഹേസല്‍വുഡ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. സ്പിന്നര്‍ ലിയോണിനെ ഒഴിവാക്കി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications