വിരാട് കോലിയെക്കുറിച്ച് വാട്‌സന്‍ പറയുന്നത്!! ഇതു കേട്ടാല്‍ വിമര്‍ശകര്‍ നാണിക്കും!!
മെല്‍ബണ്‍: കളിക്കളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആക്രമണോല്‍സുകതയെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള നിരവധി അഭിപ്രായങ്ങള്‍ വന്നുകഴിഞ്ഞു. എന്നാല്‍ ബംഗലൂരു ടെസ്റ്റിനു ശേഷം ഓസീസിന്റെ മുന്‍ താരങ്ങള്‍ കോലിയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ കമന്റുമായി മറ്റൊരു ഓസീസ് താരം രംഗത്ത്. ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന് കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണുള്ളത്. ഐപിഎല്ലില്‍ വാട്‌സന്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കൂടിയാണ് കോലി.

ടീമിലെ മറ്റുള്ള എല്ലാ താരങ്ങളും കളിക്കളത്തില്‍ തന്നെപ്പോലെയാവണമെന്നാണ് കോലി ആഗ്രഹിക്കുന്നതെന്ന് വാട്‌സന്‍ പറഞ്ഞു. ഒരു ക്യാപ്റ്റനെന്ന രീതിയില്‍ ഇത് മഹത്തായ കാര്യമാണ്. ഇന്ത്യന്‍ ടീമിനും ഇതു ഗുണം ചെയ്യും.

കോലി കളിക്കളത്തില്‍ പലപ്പോഴും കുപിതനായി പെരുമാറുന്നുവെന്ന ആരോപണവും വാട്‌സന്‍ നിഷേധിച്ചു. മല്‍സരത്തിനിടെ വികാരങ്ങള്‍ പുറത്തുകാണിക്കുന്ന താരമാണ് കോലി. ജയിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനിഷ്ടം. തോല്‍വി അദ്ദേഹം വെറുക്കുന്നുവെന്നും വാട്‌സന്‍ പറഞ്ഞു.

ഉള്ളിലെ അടങ്ങാത്ത വിജയതൃഷ്ണയാണ് കോലിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ ഈ സമീപനത്തെ ഞാന്‍ ഏറെ ആരാധിക്കുന്നു. ടീമംഗങ്ങള്‍ കോലിയുടെ ഈ വിജയതൃഷ്ണയ്ക്ക് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് വാട്‌സന്‍ വ്യക്തമാക്കി.

കോലിയും ഓസീസിന്റെ നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സമാന ചിന്താഗതിക്കാരാണ്. ഇരുവരും അടങ്ങാത്ത വിജയതൃഷ്ണയുള്ളവരാണ്. ഇരുതാരങ്ങളെയും തനിക്കു നന്നായറിയാമെന്നും വാട്‌സന്‍ പറഞ്ഞു.

കോലിയും സ്മിത്തും നിലവില്‍ ഒരു പോലെ മിടുക്കരാണ്. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച താരമെന്ന് സമയം തെളിയിക്കും. കോലിയും സ്മിത്തും മുഖാമുഖം വരുന്നതു കൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര ശ്രദ്ധേയമായിക്കഴിഞ്ഞെന്നും ഓള്‍റൗണ്ടര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications