പ്രായം പ്രശ്‌നമല്ല; ആദ്യ ഐപിഎല്‍ നേടിയ വാട്‌സണ്‍ പത്ത് വര്‍ഷത്തിനുശേഷം വീണ്ടും
മുംബൈ: ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്‌സണ്‍ ബാറ്റ് ചെയ്യുന്നതുകണ്ടാല്‍ യുവതാരങ്ങള്‍ പോലും നമിച്ചുപോകും. മുപ്പത്തിയാറാം വയസിലാണ് വാട്‌സന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമെന്നത് പ്രായമായിട്ടും കളിക്കളത്തില്‍ തുടരുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രചോദനവുമാണ്. കഴിഞ്ഞദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വാട്‌സണ്‍ തന്റെ യൗവ്വനകാലത്തെ പ്രകടനമാണ് പുറത്തെടുത്തത്.
ആദ്യ ഐപിഎല്ലിനായി വാട്‌സണ്‍ രാജസ്ഥാന്‍ ടീമിലെത്തുമ്പോള്‍ 26 വയസായിരുന്നു പ്രായം. ഇന്നിപ്പോള്‍ 36 ആയിട്ടും ബാറ്റിങ് മികവിന് കോട്ടം തട്ടിയിട്ടില്ല. ആദ്യ ഐപിഎല്‍ നേടിയ ഫൈനലിലും വാട്‌സണ്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. അന്ന് 28 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ 3 വിക്കറ്റുകളും വീഴ്ത്തി. തോല്‍പ്പിച്ചതാകട്ടെ തന്റെ ഇപ്പോഴത്തെ ചെന്നൈ ടീമിനെയും.

മുംബൈയില്‍ നടന്ന ഫൈനലില്‍ വാട്‌സന്റെ തുടക്കം വളരെ മോശമായിരുന്നെന്ന് കാണാം. ആദ്യ റണ്‍ നേടാന്‍ 11 പന്തുകളാണ് വാട്‌സണ്‍ എടുത്തത്. ഇന്നിങ്‌സ് അവസാനിച്ചപ്പോഴാകട്ടെ 57 പന്തില്‍ നിന്നും 117 റണ്‍സ്. ഓപ്പണറായി ഇറങ്ങി ടീമിനെ ജയിപ്പിക്കുന്നതുവരെ ക്രീസില്‍ തുടരാനും മുന്‍ ഓസീസ് താരത്തിന് കഴിഞ്ഞു.
സീസണില്‍ 555 റണ്‍സാണ് പതിനഞ്ച് മത്സരങ്ങളില്‍ നിന്നായി വാട്‌സണ്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. കോടികള്‍ നല്‍കി ടീമിലെടുക്കാനുള്ള ധോണിയുടെ തീരുമാനം തെറ്റിയില്ലെന്ന എന്നര്‍ഥം. വരും സീസണിലും ടീമിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പും പ്രായം വകവെയ്ക്കാതെ വാട്‌സണ്‍ നല്‍കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications