Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ കോച്ചിനെ പുറത്താക്കണം; ആഞ്ഞടിച്ച് ഷെയിന്‍ വോണ്‍

സിഡ്‌നി: ഓസ്‌ട്രേലിയയുടെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരിശീലകനെ പുറത്താക്കണമെന്ന് സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ബാറ്റിങ് പരിശീലകന്‍ ഗ്രേയം ഹിക്കിനെതിരെയാണ് മുന്‍താരത്തിന്റെ വിമര്‍ശനം. എല്ലാ ഫോര്‍മാറ്റുകളിലുമായി കഴിഞ്ഞ 24 മത്സരങ്ങളില്‍ 18 എണ്ണവും ഓസ്‌ട്രേലിയ തോറ്റ പശ്ചാത്തലത്തില്‍ക്കൂടിയാണ് വോണ്‍ പരിശീലകനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ 25-30 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയ്ക്ക് മികവുറ്റ ബാറ്റ്‌സ്മാന്മാര്‍ ഉണ്ടായിട്ടുണ്ടെന്ന് വോണ്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഹിക്ക് പരിശീലകസ്ഥാനത്തുണ്ട്. എന്നാല്‍, കളിക്കാര്‍ മികവിലേക്കുയരുന്നില്ല. ഒരേ തെറ്റുകള്‍തന്നെ ആവര്‍ത്തിക്കുകയാണ് അവര്‍. ഇത് മാറ്റത്തിന്റെ സമയമാണെന്നും വോണ്‍ വ്യക്തമാക്കി. മുന്‍ താരങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഈ ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ പറ്റുമെന്നാണ് വോണിന്റെ വിലയിരുത്തല്‍.

shane

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഉള്‍പ്പെടുന്ന മാര്‍ക്ക് വോ, റിക്കി പോണ്ടിങ്, മൈക്കിള്‍ ക്ലര്‍ക്ക്, മൈക്ക് ഹസ്സി തുടങ്ങിയവര്‍ക്ക് ആരെക്കെങ്കിലും ഈ ജോലി നന്നായി ചെയ്യാനാകും. നമുക്ക് എണ്ണംപറഞ്ഞ കളിക്കാരുണ്ട്. ബൗളര്‍മാര്‍ക്ക് വേണമെങ്കില്‍ മഗ്രാത്തിന്റെ പരിശീലനം നല്‍കാം. ഇത്തരത്തില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ടെന്നും വോണ്‍ പറഞ്ഞു.

പന്ത് ചുരണ്ടലിനെ തുടര്‍ന്ന് വിലക്ക് ലഭിച്ച താരങ്ങളെ തിരിച്ചെടുക്കണമെന്ന് നേരത്തെ വോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം പരിശോധിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് തത്കാലം പിന്‍വലിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഓസീസ് ടീമിന്റെ ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ച് വിലക്ക് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു വോണിന്റെ പക്ഷം. വിലക്ക് പിന്‍വലിക്കേണ്ടതില്ലെന്ന തീരുമാനം നിരാശാജനകമാണെന്നും വോണ്‍ പറഞ്ഞു.

Story first published: Wednesday, November 21, 2018, 17:15 [IST]
Other articles published on Nov 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+