Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

700 ടെസ്റ്റ് വിക്കറ്റ് നേടാനുള്ള അവസരം ബ്രോഡിന് മുന്നിലുണ്ട്: ഷെയ്ന്‍ വോണ്‍

സിഡ്‌നി: ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ 500 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലേക്ക് സ്റ്റുവര്‍ട്ട് ബ്രോഡും എത്തിപ്പെട്ടിരിക്കുകയാണ്. മൂന്നാം ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങിയ ബ്രോഡ് 500 വിക്കറ്റ് നേടുന്ന നാലാമത്തെ പേസ് ബൗളറെന്ന റെക്കോഡ് സ്വന്തം പേരിനോട് ചേര്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാണ് ബ്രോഡ്. ഇപ്പോഴിതാ ബ്രോഡിന് ടെസ്റ്റില്‍ 700 വിക്കറ്റ് പൂര്‍ത്തിയാക്കാനുള്ള അവസരമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണ്‍. ട്വിറ്ററിലൂടെ ബ്രോഡിനെ അഭിനന്ദിക്കവെയാണ് വോണ്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. 34വയസ് മാത്രമേ പ്രായമായിട്ടുള്ളുവെന്നും ഇനിയും നിരവധി വര്‍ഷങ്ങള്‍ ബാക്കിയുള്ളതിനാല്‍ 700 വിക്കറ്റ് നേടാനുള്ള അവസരം മുന്നിലുണ്ടെന്നുമാണ് വോണ്‍ കുറിച്ചത്.

ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ന്‍ വോണ്‍. 1992-2207 കാലയളവില്‍ 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റാണ് വോണ്‍ വീഴ്ത്തിയത്. 71 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 37 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും വോണ്‍ നടത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ അവസരം ലഭിക്കാതിരുന്ന ബ്രോഡ് രണ്ടും മൂന്ന് ടെസ്റ്റിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റാണ് അദ്ദേഹം നേടിയത്. 2007ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 140 ടെസ്റ്റില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. 15 റണ്‍സ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 18 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും ബ്രോഡ് നടത്തിയിട്ടുണ്ട്.

shanewarne-stuartbroad

രണ്ട് വര്‍ഷംകൂടി ക്രിക്കറ്റില്‍ തുടരാന്‍ സാധിച്ചാലും 700 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുക ബ്രോഡിനെ കടുത്ത വെല്ലുവിളിയാണ്. ബ്രോഡിന് മുമ്പ് ഇംഗ്ലണ്ടില്‍ നിന്ന് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് 500 വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടിയത്. 37കാരനായ ആന്‍ഡേഴ്‌സണ്‍ 2003ലാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. 153 ടെസ്റ്റില്‍ നിന്ന് 589 വിക്കറ്റാണ് ആന്‍ഡേഴ്‌സണിന്റെ പേരിലുള്ളത്. അഞ്ച് വിക്കറ്റ് നേട്ടം 28 തവണയും 10 വിക്കറ്റ് നേട്ടം മൂന്ന് തവണയും ആന്‍ഡേഴ്‌സണ്‍ നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് (800) കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡിനുടമ. രണ്ടാം സ്ഥാനത്ത് ഷെയ്ന്‍ വോണും മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ അനില്‍ കുംബ്ലെയും (619) നാലാം സ്ഥാനത്ത് ആന്‍ഡേഴ്‌സണും അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്തും (563), ആറാം സ്ഥാനത്ത് കോര്‍ട്‌നി വാല്‍ഷും (519), ഏഴാം സ്ഥാനത്ത് ബ്രോഡുമാണുള്ളത്.

Story first published: Wednesday, July 29, 2020, 16:35 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+