For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയറില്‍ കണ്ട മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെ? രണ്ട് ഇതിഹാസങ്ങളെന്ന് ഷെയ്ന്‍ വോണ്‍

സിഡ്‌നി: ലോക ക്രിക്കറ്റ് കണ്ട സ്പിന്‍ ഇതിഹാസങ്ങളിലൊരാളാണ് ഓസീസ് താരം ഷെയ്ന്‍ വോണ്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള രണ്ടാമത്തെ ബൗളറായ ഷെയ്ന്‍ വോണ്‍ നിലവില്‍ പരിശീലക റോളിലും മെന്റര്‍ റോളിലുമെല്ലാം ക്രിക്കറ്റില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറില്‍ ഒപ്പം കളിച്ചതും എതിരിട്ടതുമായ താരങ്ങളില്‍ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് ഷെയ്ന്‍ വോണ്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറെയും ബ്രയാന്‍ ലാറയേയുമാണ് മികച്ച ബാറ്റ്‌സ്മാന്‍മാരായി വോണ്‍ വിശേഷിപ്പിച്ചത്.

'എന്റെ കാലഘട്ടത്തില്‍ ഞാന്‍ ഒപ്പം കളിച്ചതോ എതിരിട്ട് കളിച്ചതോ വെച്ച് ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ്. ഞങ്ങള്‍ മൂന്ന് പേരും പരസ്പരം പോരടിക്കുന്നത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്നാണ് വോണ്‍ ഇന്‍സ്റ്റ്ഗ്രാമിലൂടെ ചോദിച്ചത്. പല ബാറ്റ്‌സ്മാന്‍മാരെയും വട്ടം കറക്കിയിട്ടുള്ള ഷെയ്ന്‍ വോണിനെതിരേ മികച്ച റെക്കോഡാണ് ബ്രയാന്‍ ലാറക്കും സച്ചിന്‍ ടെണ്ടുല്‍ക്കറിനുമുള്ളത്.

shanewarnesachinlara

ടെസ്റ്റില്‍ സച്ചിനും ലാറയും വോണിനെ നേരിടുന്നത് കാണാന്‍ വലിയ ആരാധകര്‍ തന്നെ ഉണ്ടായിരുന്നു. ഷെയ്ന്‍ വോണിന്റെ തുടക്ക സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പല തവണ അദ്ദേഹത്തെ ഗാലറിക്ക് പുറത്തേക്ക് പറത്തിയത് ക്രിക്കറ്റ് ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന നിമിഷങ്ങളാണ്. നേരത്തെ ക്രിക്കറ്റിലെ ബിഗ് ത്രീയാണ് ഞാനും സച്ചിനും ലാറയുമെന്നും ഷെയ്ന്‍ വോണ്‍ പറഞ്ഞിരുന്നു. 'ക്രിക്കറ്റിലെ ബിഗ് ത്രീയെന്ന് എന്നെയും സച്ചിനെയും ലാറയേയുമാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് പേരുമാണ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കിയതും അവിസ്മരണീയമാക്കിയതും.

20 വര്‍ഷത്തോളം ഞങ്ങള്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ ഉണ്ടായിരുന്നു. ഈ സമയത്തെ ആളുകള്‍ നന്നായി ആസ്വദിച്ചുവെന്നാണ് കരുതുന്നത്. ഞങ്ങളുടെ പോരാട്ടങ്ങള്‍ ആരാധകരെ വളരെ അധികം ആവേശം കൊള്ളിച്ചിട്ടുണ്ട്'-വോണ്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കുവേണ്ടി 145 ടെസ്റ്റില്‍ നിന്നായി 3154 റണ്‍സും 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്നായി 1018 റണ്‍സും 293 വിക്കറ്റും ഷെയ്ന്‍ വോണ്‍ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഷെയ്ന്‍ വോണ്‍. 55 ഐപിഎല്ലില്‍ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ വീഴ്ത്തിയിട്ടുണ്ട്. ഇത്തവണയും രാജസ്ഥാന്റെ മെന്റര്‍ സ്ഥാനത്ത് വോണുണ്ടായിരുന്നു.

Story first published: Thursday, November 12, 2020, 11:20 [IST]
Other articles published on Nov 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+