പോണ്ടിങ്ങിനെ ഐപിഎല്ലില്‍ വിലക്കണമെന്ന് പറഞ്ഞോ?; സത്യാവസ്ഥ വെളിപ്പെടുത്തി വോണ്‍
മെല്‍ബണ്‍: ഐപിഎല്ലില്‍ ദില്ലി ടീമിനെ പോണ്ടിങ് പരിശീലിപ്പിക്കുന്നത് തടയണമെന്ന വാര്‍ത്തയുടെ സത്യാവസ്ഥയുമായി ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍. നിലവില്‍ ഓസ്രേലിയന്‍ ടീമിന്റെ ബാറ്റിങ് പരിശീലകരുടെ സംഘത്തില്‍ ഉള്‍പ്പെട്ട പോണ്ടിങ്ങിനെ ദില്ലി ടീമിന്റെ പരിശീലകനാക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞതായാണ് വാര്‍ത്ത.
ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രിയെ ഐപിഎല്ലുമായി സഹകരിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ല. അപ്പോള്‍ ഓസീസ് പരിശീലകരില്‍ ഒരാളായ പോണ്ടിങിന് എങ്ങനെ സാധിക്കുമെന്നും വോണ്‍ ചോദിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വോണിന്റെ വിവാദ പരാമര്‍ശം. മുന്‍ സഹകളിക്കാരന്‍ കൂടിയായ പോണ്ടിങ്ങിനെതിരെ വോണ്‍ നടത്തിയ വിമര്‍ശനം വിവാദമാവുകയും ചെയ്തു.

വാക്കുകള്‍ വളച്ചൊടിച്ചെന്ന് വോണ്‍
എന്നാല്‍, ഇത്തരമൊരു വാര്‍ത്ത തെറ്റാണെന്ന് വോണ്‍ വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു തന്റെ ഉത്തരം. ബിസിസിഐയുടെ തീരുമാനമാണ് പ്രധാനം. ഓസ്‌ട്രേലിയന്‍ പരിശീലകനായതിനാല്‍ പോണ്ടിങ്ങിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു നല്ലത്. അത്തരമൊരു തീരുമാനം വന്നാല്‍ പോണ്ടിങ് അത് അനുസരിക്കേണ്ടതുണ്ടെന്നും വോണ്‍ വ്യക്തമാക്കി.

ഓസീസ് ടീമിന്റെ പരിശീലകന്‍
ഓസീസ് ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പോണ്ടിങ്ങിനെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പില്‍ മികവു കാട്ടുകയാണ് ലക്ഷ്യം. അതേസമയം, ഇത്തരമൊരു സ്ഥാനത്തിരിക്കുമ്പോള്‍ പോണ്ടിങ് ഐപിഎല്ലിലും സാന്നിധ്യം അറിയിക്കുന്നതിനോട് വോണിന് ഒട്ടും യോജിപ്പില്ല.

രവി ശാസ്ത്രിയെ സഹകരിപ്പിക്കുന്നില്ല
വിരാട് കോലി ഐപിഎല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റനാണ്. രോഹിത് ശര്‍മ മറ്റൊരു ടീമിനെയും നയിക്കുന്നു. ഇതില്‍ കുഴപ്പമില്ല. എന്നാല്‍ പരിശീലകരുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രിയെ ഐപിഎല്ലുമായി സഹകരിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ല. അപ്പോള്‍ ഓസീസ് പരിശീലകരില്‍ ഒരാളായ പോണ്ടിങിന് എങ്ങനെ സാധിക്കുമെന്നും വോണ്‍ ചോദിക്കുന്നു. നിലവില്‍ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് വോണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications