ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഫേവറിറ്റുകള്‍; പക്ഷെ, കിരീടം മറ്റൊരാള്‍ക്കെന്ന് വോണ്‍
ദില്ലി: വരാനിരിക്കുന്ന ലോകകപ്പില്‍ ഏതു ടീം കിരീടം നേടുമെന്ന് പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയോ ഇംഗ്ലണ്ടോ ആയിരിക്കും ലോകകപ്പ് നേടാന്‍ സാധ്യതയെന്നാണ് ഭൂരിപക്ഷം മുന്‍ താരങ്ങളും പ്രവചിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സമീപകാലത്ത് മോശം പ്രകടനം നടത്തിയതിനാല്‍ ലോകകപ്പ് ഫേവറേറ്റുകളല്ല.
ഇന്ത്യയും ഇംഗ്ലണ്ടും തന്നെയാണ് ഷെയ്ന്‍ വോണിന്റേയും ഫേവറിറ്റു ടീമുകള്‍. കഴിഞ്ഞ ഒരുവര്‍ഷമായി സ്ഥിരതയോടെ കളിക്കുന്ന ടീമുകളാണിതെന്ന് വോണ്‍ വിലയിരുത്തി. പക്ഷെ, ഓസ്‌ട്രേലിയ നാല് ലോകകപ്പുകള്‍ നേടിയ ടീമുകളാണ്. 1999ല്‍ ഇംഗ്ലണ്ടില്‍ ഒടുവില്‍ ലോകകപ്പ് നടന്നപ്പോള്‍ ചാമ്പ്യന്മാരായതും ഓസ്‌ട്രേലിയയാണ്. അവര്‍ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും വോണ്‍ പറഞ്ഞു.

ഇത്തവണയും ഓസ്‌ട്രേലിയ
ഇത്തവണയും സ്ഥിതി വ്യത്യസ്തമായിരിക്കില്ലെന്നാണ് മുന്‍ താരത്തിന്റെ വിലയിരുത്തല്‍. ഓസ്‌ട്രേലിയതന്നെ കിരീടം കൊണ്ടുപോകും. സ്മിത്തും വാര്‍ണറും ഇല്ലാതെ 360 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ടീമാണിത്. അവര്‍ ലോകകപ്പ് ആകുമ്പോഴേക്കും ഫോമിലെത്തിയിരിക്കുന്നു. ഓസ്‌ട്രേലിയതന്നെയായിരിക്കും ഈ ലോകകപ്പും സ്വന്തമാക്കാന്‍ പോകുന്നതെന്ന് ഷെയ്ന്‍ വോണ്‍ പറഞ്ഞു.

കളിജയിപ്പിക്കാന്‍ ശേഷിയുള്ള ടീം
കഴിഞ്ഞ 12 മാസം ഓസട്രേലിയയുടെ ക്രിക്കറ്റ് നിലവാരം കുറഞ്ഞതായിരുന്നു. എന്നാലിപ്പോള്‍ മികവിലേക്കുയര്‍ന്നുകഴിഞ്ഞു. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള അഞ്ചോളം താരങ്ങള്‍ ഓസ്‌ട്രേലിയയ്ക്കുണ്ട്. മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ടീമിന്റെ ജയം തീരുമാനിക്കാന്‍ ശേഷിയുള്ളവരാണന്ന് വോണ്‍ ചൂണ്ടിക്കാട്ടി.

സ്മിത്തും വാര്‍ണറും
ലോകത്ത് എവിടെയും ജയിക്കാന്‍ കഴിവുള്ളവരാണെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ടെന്നതും വോണ്‍ എടുത്തുപറയുന്നുണ്ട്. ഇന്ത്യയില്‍ സമീപകാലത്തൊന്നും ഒരു ടീം പരമ്പര സ്വന്തമാക്കിയിട്ടില്ല. പക്ഷെ, ഓസ്‌ട്രേലിയ അത് നേടി. സ്മിത്തും വാര്‍ണറും എത്തുന്നതോടെ ടീമിന്റെ ആത്മവിശ്വാസം കൂടുതല്‍ ഉയരുമെന്നും ഓസ്‌ട്രേലിയ അപരാജിതരാകുമെന്നും വോണ്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications