ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ടീമില്‍ ആരൊക്കെ? പ്രമുഖ താരത്തെ തഴഞ്ഞു, വോണിന്റെ പ്രവചനം ഇങ്ങനെ...

സിഡ്‌നി: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലലോകകപ്പ് അടുത്തുകൊണ്ടിരിക്കെ പ്രമുഖ ടീമുകള്‍ക്കു തയ്യാറെടുപ്പിന്റെ സമയമാണ്. ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഇതിനകം ലോകകപ്പിനുള്ള 23 അംഗ സാധ്യതാ ടീമുകളെ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിനെ തിങ്കളാഴ്ച ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് ഇതുവരെ സൂചനകളൊനന്നും പുറത്തുവന്നിട്ടില്ല. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണറെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്ന് തന്നെയാണ് വിവരം. അതിനിടെ ലോകകപ്പിനുള്ള ഓസീസിന്റെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍.

ഖ്വാജയ്ക്കു ഇടമില്ല
വാര്‍ണറുടെ അഭാവത്തില്‍ ഓസീസ് ടീമിലെത്തി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഉസ്മാന്‍ ഖ്വാജയെ വോണ്‍ തന്റെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഖ്വാജയ്ക്കു പകരം ടി20യിലെ ഓപ്പണറായ ഡാര്‍സി ഷോര്‍ട്ടിനെയാണ് വോണ്‍ ടീമിലുള്‍പ്പെടുത്തിയത്.
ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്ന വിശേഷണത്തോടെ ടീമിലെത്തിയ ഖ്വാജ നിശ്ചിത ഓവര്‍ മല്‍സരങ്ങളിലും തനിക്കു തിളങ്ങാനാവുമെന്ന് മികച്ച പ്രകടനങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയപ്പോള്‍ ഖ്വാജയായിരുന്നു വിജയശില്‍പ്പി.

കാര്യമായ മാറ്റങ്ങളില്ല
ഖ്വാജ പുറത്തായതൊഴിച്ചാല്‍ കാര്യമായ മറ്റു മാറ്റങ്ങളൊന്നുമില്ലാതെയാണ് വോണ്‍ ഓസീസ് ടീമിനെ തിരഞ്ഞെടുത്തത്. ഷോര്‍ട്ടിനെക്കൂടാതെ വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുമാണ് 15 അംഗ ടീമിലെ മറ്റു ഓപ്പണര്‍മാര്‍.
മധ്യനിരയില്‍ ഷോണ്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരും ഓള്‍റൗണ്ടര്‍മാരായി ഗ്ലെന്‍ മാക്‌സ്‌വെല്ലും മാര്‍ക്കസ് സ്‌റ്റോയ്ണിസും ഇടംപിടിച്ചു. നതാന്‍ ലിയോണും ആദം സാംപയുമാണ് ടീമിലെ രണ്ടു സ്പിന്നര്‍മാര്‍.

വോണിന്റെ ലോകകപ്പ് ടീം
ഡേവിഡ് വാര്‍ണര്‍, ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയ്ണിസ്, അലെക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജൈ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ, ഷോണ്‍ മാര്‍ഷ്, നതാന്‍ ലിയോണ്‍, ആഷ്ടണ്‍ ടേര്‍ണര്‍, നതാന്‍ കോള്‍ട്ടര്‍ നൈല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications