Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വോണിന്റെ ഡ്രീം ഇന്ത്യന്‍ ടെസ്റ്റ് ടീം; ഗാംഗുലി ക്യാപ്റ്റന്‍, ലക്ഷ്മണ്‍ ഇല്ല!

തനിക്കെതിരെ കളിച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇന്ത്യന്‍ ഡ്രീം ടീമിനെ പ്രഖ്യാപിച്ചു. കപില്‍ ദേവ് മുതല്‍ എം എസ് ധോണി വരെ 7 മുന്‍ ക്യാപ്റ്റന്മാരാണ് വോണിന്റെ ടീമില്‍ ഉള്ളത്. സൗരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുക. എം എസ് ധോണിയാണ് വിക്കറ്റ് കീപ്പര്‍.

ദിലീപ് വെംഗ്‌സര്‍ക്കാര്‍, സഞ്ജയ് മഞ്ജരേക്കര്‍, രവി ശാസ്ത്രി, സഹീര്‍ ഖാന്‍ തുടങ്ങിയവരെ ഒഴിവാക്കിയാണ് ടീം. ടീം തിരഞ്ഞെടുപ്പ് വളരെ കഷ്ടമായിരുന്നു എന്ന് വോണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ടെസ്റ്റ് സ്‌പെലിസ്റ്റായ വി വി എസ് ലക്ഷ്മണ്‍ ടീമിലില്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം. വോണിന്റെ ഡ്രീം ടീമിനെ കാണൂ...

സേവാഗ് - സിദ്ദു

സേവാഗ് - സിദ്ദു

വെടിക്കെട്ട് താരങ്ങളായ വീരേന്ദര്‍ സേവാഗും നവ് ജ്യോത് സിംഗ് സിദ്ദുവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് വോണ്‍ പറയുന്നത്. വേഗതയേറിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കേമന്മാരാണ് ഇരുവരും. സേവാഗ് 104 ഉം സിദ്ദു 51 ഉം ടെസ്റ്റ് കളിച്ചിട്ടുണ്ട്.

മൂന്നാമന്‍ ദ്രാവിഡ് തന്നെ

മൂന്നാമന്‍ ദ്രാവിഡ് തന്നെ

ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം നമ്പര്‍ സ്ഥാനം വന്‍മതില്ഡ രാഹുല്‍ ദ്രാവിഡിന്റെ കുത്തകയാണ്. അതിപ്പോള്‍ വോണിന്റെ ടീമിലായാലും അങ്ങനെ തന്നെ. 164 ടെസ്റ്റുകളുടെ മത്സരപരിചയമുണ്ട് ദ്രാവിഡിന്.

നാലാമന്‍ ആരായിരിക്കും

നാലാമന്‍ ആരായിരിക്കും

ദൈവം ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു എന്നാണ് വോണിന്റെ സഹതാരമായ മാത്യു ഹെയ്ഡന്‍ ഒരിക്കല്‍ പറഞ്ഞത്. അപ്പോള്‍ പിന്നെ നാലാമന്‍ ആര് എന്ന കാര്യത്തില്‍ സംശയം വേണ്ടല്ലോ. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റിംഗ് പൊസിഷനാണ് അത്.

അഞ്ചാമന്‍ ഗാംഗുലി

അഞ്ചാമന്‍ ഗാംഗുലി

ദ്രാവിഡും സച്ചിനും കഴിഞ്ഞാല്‍ അല്‍പം വെടിക്കെട്ടുകള്‍ക്കുള്ള സമയമാണ്. ഇതിന് പറ്റിയതാകട്ടെ ക്യാപ്റ്റന്‍ ഗാംഗുലിയും. 113 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് ദാദ.

ലക്ഷ്മണ്‍ അല്ല അസ്ഹര്‍

ലക്ഷ്മണ്‍ അല്ല അസ്ഹര്‍

വോണിനെ ഏറ്റവും കുഴപ്പിച്ചത് ഇതാണ്. അസ്ഹര്‍ വേണോ ലക്ഷ്മണ്‍ വേണോ. അസ്ഹറിനെ വോണ്‍ ആറാമനാക്കി. ലക്ഷ്മണെ പന്ത്രണ്ടാമനും. ആവശ്യം വന്നാല്‍ അസ്ഹറിനെ പന്ത്രണ്ടാമനാക്കി ലക്ഷ്മണെ ആറാമനാക്കാനാണ് ഈ അഡ്ജസ്റ്റ്‌മെന്റ്.

കപില്‍ തന്നെ ഏഴാമന്‍

കപില്‍ തന്നെ ഏഴാമന്‍

ടീമിലെ ഏക ഓള്‍റൗണ്ടറും ഏഴാം നമ്പര്‍ ബാറ്റ്‌സ്മാനുമാണ് കപില്‍ ദേവ്. ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന കപില്‍ 131 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്.

ധോണി പിന്നെയും വൈകും

ധോണി പിന്നെയും വൈകും

വോണിനെതിരെ ടെസ്റ്റ് കളിച്ചിട്ടില്ലാത്ത ഏക ടീമംഗമാണ് എം എസ് ധോണി. 90 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ധോണി കളിച്ചു. വോണിനെതിരെ ഐ പി എല്ലില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍

ഫാസ്റ്റ് ബൗളര്‍ ശ്രീനാഥ്

ഫാസ്റ്റ് ബൗളര്‍ ശ്രീനാഥ്

ഒരേയൊരു സ്‌പെഷലിസ്റ്റ് ഫാസ്റ്റ് ബൗളറേ ടീമിലുള്ളൂ. അത് സഹീര്‍ ഖാനല്ല. കര്‍ണാടകയുടെ ജവഗല്‍ ശ്രീനാഥാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Wednesday, December 16, 2015, 13:40 [IST]
Other articles published on Dec 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+