Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്റ്റീവ് വോ 'ഏറ്റവും സ്വാര്‍ഥനായ' ക്രിക്കറ്റര്‍: ഷെയ്ന്‍ വോണ്‍!

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സ്റ്റീവ് വോയ്‌ക്കെതിരെ ഷെയ്ന്‍ വോണ്‍ രംഗത്ത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്റര്‍ എന്നാണ് വോണ്‍ സ്റ്റീവ് വോയെ വിളിക്കുന്നത്. ഏറെ കാലം വോയുടെ കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ലെഗ് സ്പിന്‍ ഇതിഹാസമായ വോണ്‍.

ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റിനോട് സംസാരിക്കവേയാണ് വോണ്‍ ഇക്കാര്യം പറഞ്ഞത്. സ്റ്റീവ് വോയെ എനിക്ക് പല കാരണങ്ങള്‍ കൊണ്ട് ഇഷ്ടമല്ല. അതിലൊന്ന് വോ ഏറ്റവും സ്വാര്‍ഥനായ ക്രിക്കറ്ററാണ് എന്നതാണ്. 1999ലെ കരീബിയന്‍ ടൂറിലെ അവസാന ടെസ്റ്റില്‍ നിന്നും സ്വാര്‍ഥനായ വോ തന്നെ പുറത്തിരുത്തി എന്നും വോണ്‍ പറയുന്നു...

ആ മത്സരം ഇങ്ങനെ

ആ മത്സരം ഇങ്ങനെ

1999ലായിരുന്നു ഓസ്‌ട്രേലിയയുടെ വെസ്റ്റ് ഇന്‍ഡീസ് ടൂര്‍. നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ജയിച്ചില്ലെങ്കില്‍ ഫ്രാങ്ക് വോറല്‍ ട്രോഫി നഷ്ടമാകും എന്ന അവസ്ഥയിലായിരുന്നു ഓസ്‌ട്രേലിയ. അതിന് ഷെയ്ന്‍ വോണിനെ ബലിയാടാക്കുകയാണ് വോ ചെയ്തത്.

ടീം സെലക്ഷനില്‍ സംഭവിച്ചത്

ടീം സെലക്ഷനില്‍ സംഭവിച്ചത്

സാധാരണ വോയും താനും കോച്ചും ചേര്‍ന്നാണ് ടീമിനെ തിരഞ്ഞെടുക്കാറ്. ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു താന്‍. എന്നാല്‍ അന്ന് നീ കളിക്കുന്നില്ല എന്ന് വോ തന്നോട് പറയുകയായിരുന്നു. താന്‍ അത്ഭുതപ്പെട്ടുപോയി.

താനാണ് ക്യാപ്റ്റന്‍

താനാണ് ക്യാപ്റ്റന്‍

എന്താണ് എന്ന് താന്‍ ചോദിച്ചതിന് മറുപടി കിട്ടിയില്ല.താനാണ് ടീമിന്റെ ക്യാപ്റ്റനെന്നും നീ ഈ മത്സരത്തില്‍ കളിക്കുന്നില്ല എന്നും മാത്രമാണ് വോ പറഞ്ഞത് - സംഭവം കഴിഞ്ഞ് 17 വര്‍ഷങ്ങള്‍ക്ക് ശേഷം വോണ്‍ പറയുന്നു

ഞാന്‍ ബലിയാടായി

ഞാന്‍ ബലിയാടായി

കളി ജയിക്കാന്‍ വേണ്ടി വോ തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് വോണ്‍ പറയുന്നത്. 145 ടെസ്റ്റില്‍ നിന്നും 708 വിക്കറ്റുകള്‍ വോണിന്റെ പേരിലുണ്ട്. ഈ അഭിമുഖം ചാനല്‍ ടെന്‍ ചൊവ്വാഴ്ച സംപ്രക്ഷേപണം ചെയ്യും

Story first published: Tuesday, February 9, 2016, 15:14 [IST]
Other articles published on Feb 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+