Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെര്‍ത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഇന്ത്യയെ തകര്‍ക്കുമെന്ന് ഷെയ്ന്‍ വോണ്‍

പെര്‍ത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഇന്ത്യയെ തകര്‍ക്കും | Oneindia Malayalam

പെര്‍ത്ത്: ആദ്യ ടെസ്റ്റിലെ തോല്‍വിക്കുശേഷം പെര്‍ത്തിലെ രണ്ടാം ടെസ്റ്റിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍. അതിവേഗമുള്ള പിച്ചില്‍ ഇന്ത്യയ്‌ക്കെതിരെ ഓസീസ് ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നാണ് വോണിന്റെ അഭിപ്രായം. വെള്ളിയാഴ്ച ആരംഭിച്ച ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയ്ക്ക് താന്‍ വിജയാശംസ നേരുന്നതായി വോണ്‍ പറഞ്ഞു. പിച്ച് ഓസീസ് ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഫിഞ്ച് സെഞ്ച്വറിയടിക്കുമെന്നും സ്റ്റാര്‍ക്ക് 10 വിക്കറ്റ് നേടുമെന്നും വോണ്‍ പ്രവചിച്ചിട്ടുണ്ട്. മത്സരത്തിന് മുന്നേ പിച്ച് ഇന്ത്യയ്ക്ക് പ്രതികൂലമായിരിക്കുമെന്നാണ് മുന്‍ ഓസീസ് താരങ്ങളുടെ പ്രവചനം.

shanewarne

പിച്ച് ക്യൂറേറ്ററും ഗ്രീന്‍ പിച്ച് പേസിന് തുണയാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍, മത്സരം തുടങ്ങിയശേഷം ഇന്ത്യയ്ക്ക് പിച്ചില്‍നിന്നും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. ഓസീസ് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. നേരത്തെ പെര്‍ത്തിലെ പിച്ച് ബൗളര്‍മാര്‍ക്ക് നല്‍കിയിരുന്ന വലിയ രീതിയിലുള്ള ആനുകൂല്യം ഇത്തവണ ലഭിച്ചിട്ടില്ല.

പിച്ച് പേസും ബൗണ്‍സുമുണ്ടെങ്കിലും ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയരീതിയിലുള്ള ഭീഷണിയില്ലെന്നാണ് ആദ്യദിനം വ്യക്തമാക്കുന്നത്. കളി പുരോഗമിക്കുമ്പോള്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിച്ചേക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയ മികച്ച തുടക്കം വലിയ സ്‌കോര്‍ ആക്കി മാറ്റിയാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മത്സരം കൈവിട്ടുപോകും. ആദ്യ ടെസ്റ്റിലെ തോല്‍വിക്കുശേഷം രണ്ടാം ടെസ്റ്റിലെ ജയത്തിലൂടെ ഓസ്‌ട്രേലിയയ്ക്ക് പരമ്പരയില്‍ സജീവമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Story first published: Friday, December 14, 2018, 11:43 [IST]
Other articles published on Dec 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+