കോലിയെ എങ്ങിനെ പുറത്താക്കണമെന്ന് വോണ്‍ പറഞ്ഞു; അങ്ങിനെയെറിഞ്ഞു, കോലി പുറത്ത്
മൊഹാലി: മികച്ച ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കാന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ പറഞ്ഞ തന്ത്രം ഫലംകണ്ടു. മൊഹാലി ഏകദിനത്ത് മുന്‍പായാണ് വോണ്‍ കോലിയെ പുറത്താക്കേണ്ട തന്ത്രംപറഞ്ഞത്. അതുപ്രകാരം പന്തെറിഞ്ഞ ജെ റിച്ചാര്‍ഡ്‌സണ്‍ കോലിയെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു.
വിരാട് കോലിക്കെതിരെ പന്തെറിയുകയാണെങ്കില്‍ ഒന്നുകില്‍ ലെഗ്സ്റ്റമ്പിന് ലക്ഷ്യമാക്കിയാകണം. അല്ലെങ്കില്‍ ഓഫ്സ്റ്റമ്പിന് വെളിയിലൂടെ പന്തെറിയണം. വിക്കറ്റിന് നേരെ എറിഞ്ഞാല്‍ കോലി അടിച്ചിരിക്കുമെന്ന് വോണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഓഫ് സ്റ്റംമ്പിന് പുറത്ത് വൈഡ് ബോള്‍ തുടരെ എറിഞ്ഞ റിച്ചാര്‍ഡ്‌സണ്‍ കോലിയെ കുടുക്കുകയും ചെയ്തു.

മികച്ച കളിക്കാരനെതിരെ പന്തെറിയുമ്പോള്‍
മികച്ച കളിക്കാരനെതിരെ പന്തെറിയുമ്പോള്‍ ഒരു ഭാഗത്തുമാത്രം ഫീല്‍ഡ് സുരക്ഷ ഒരുക്കുകയും മറുഭാഗത്ത് ഫീല്‍ഡര്‍മാരെ കയറ്റിനിര്‍ത്തണമെന്നും വോണ്‍ വ്യക്തമാക്കി. ഞാനായിരുന്നെങ്കില്‍ സ്ലിപ് ഫീല്‍ഡറെ നിര്‍ത്തി ഓഫ്സ്റ്റംമ്പിന് പുറത്ത് പന്തെറിഞ്ഞ് കോലിയെ കവര്‍ഡ്രൈവിന് പ്രേരിപ്പിക്കും. ലെഗ്‌സൈഡില്‍ കോലിയെ കിട്ടുക ദുഷ്‌കരമാണ്. കോലിക്കെതിരെ പന്തെറിയുമ്പോള്‍ ഭാഗ്യവും കൂടെവേണമെന്ന് വോണ്‍ പറഞ്ഞു.

ഇന്ത്യയുടെ സ്‌കോര്‍
തുടരെ രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ കോലി മൊഹാലിയില്‍ 7 റണ്‍സെടുത്താണ് പുറത്തായത്. ഇന്ത്യയുടെ സ്‌കോറിങ്ങിനെ ഇത് കാര്യമായി ബാധിക്കുകയും ചെയ്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയ ശിഖര്‍ ധവാന്‍ 115 പന്തില്‍ നിന്നും 143 റണ്‍സെടുത്തു. രോഹിത് 92 പന്തില്‍ 95 റണ്‍സെടുത്ത് പുറത്തായി. കെഎല്‍ രാഹുല്‍(26), ഋഷഭ് പന്ത്(36), വിജയ് ശങ്കര്‍(26) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. നിശ്ചിത 50 ഓവറില്‍ ഇന്ത്യ 9 നഷ്ടത്തില്‍ 358 റണ്‍സ് നേടിയത്.

രോഹിത് ധവാന്‍ സഖ്യം
മത്സരത്തില്‍ രോഹിത് ധവാന്‍ സഖ്യം റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയാണ് ഇരുവരും പിരിഞ്ഞത്. രോഹിത്തും ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 193 റണ്‍സെടുത്തു. 2013ല്‍ നാഗ്പൂരില്‍ ഇരുവരും ചേര്‍ന്ന് നേടിയ 178 റണ്‍സാണ് പഴങ്കഥയായത്. രോഹിത് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇന്ത്യയില്‍ ഏകദിനത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന കളിക്കാരനുമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications