നടിയെ പീഡിപ്പിച്ച കേസില്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ കുറ്റക്കാരനല്ല.. എന്നിട്ടും!
ലണ്ടനില്‍ വെച്ച് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ലെഗ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ കുറ്റക്കാരനല്ല. കേസ് സംബന്ധിച്ച് പോലീസ് വോണില്‍ നിന്നും മൊഴിയെടുത്തിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങള്‍ തന്റെ പേരില്‍ കഥകള്‍ സൃഷ്ടിച്ചത് കണ്ട് താന്‍ ഞെട്ടിയെന്ന് വോണ്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇല്ലാത്ത ഒരു പീഡനക്കഥയുമായി ബന്ധപ്പെട്ട് പത്രക്കാര്‍ മെനഞ്ഞുണ്ടാക്കുന്ന കഥകള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയി എന്നാണ് ഷെയ്ന്‍ വോണ്‍ ട്വിറ്ററില്‍ പറഞ്ഞത്. പോലീസുമായി താന്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സാക്ഷികളുമായി സംസാരിച്ചു. തനിക്കെതിരെ യാതൊരു ചാര്‍ജ്ജും ഇല്ലെന്നും യാതൊരു തരത്തിലുള്ള നടപടിയും എടുക്കില്ലെന്നും പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട് - താരം പറഞ്ഞു.
തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഷെയ്ന്‍ വോണ്‍ തന്റെ ട്വിറ്റര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. നടിയും മോഡലുമായ വലേരിയ ഫോക്‌സ് ശനിയാഴ്ച മുറിവേറ്റ കണ്ണുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു സ്ത്രീയെ അടിച്ചതില്‍ അഭിമാനം തോന്നുന്നോ എന്നായിരുന്നു മോഡലിന്റെ ചോദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications