Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെയ്ന്‍ വോണും റിക്കി പോണ്ടിങ്ങും വീണ്ടും കളിക്കാനിറങ്ങുന്നു, ക്യാപ്റ്റന്മാരാകും

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ റിക്കി പോണ്ടിങ്ങും ഷെയ്ന്‍ വോണും ക്യാപ്റ്റന്മാരായി വീണ്ടും കളത്തിലിറങ്ങുന്നു. ഓസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയെതുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാനുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണ് ഇരുവരും കളിക്കാനിറങ്ങുന്നത്. രണ്ട് കളിക്കാരും ക്യാപ്റ്റന്മാരാകുന്ന ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചാണ് പണം കണ്ടെത്തുക.

ഫിബ്രുവരി 8ന് നടക്കുന്ന ടി20 മത്സരത്തില്‍ മുന്‍കാലത്തെ പ്രമുഖ കളിക്കാരും അണിനിരക്കുന്നുണ്ട്. ബിഗ് ബാഷ് ലീഗിന്റെ ഫൈനലിനോട് അനുബന്ധിച്ചാകും സൗഹൃദ മത്സരവും സംഘടിപ്പിക്കുക. മെല്‍ബണിലെ സിഡ്‌നിയിലോ നടക്കുന്ന മത്സരത്തില്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഓസീസ് ക്രിക്കറ്റ് താരങ്ങള്‍ ഇതിനകംതന്നെ കോടിക്കണക്കിന് രൂപ സംഭാവന ചെയ്തിരുന്നു.

shanewarne-rickyponting

ഷെയ്ന്‍ വോണ്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലം ചെയ്ത് 1 മില്യണ്‍ ഡോളറിലധികം സമാഹരിച്ചു. ഇതിന് പുറമെയാണ് മുന്‍കളിക്കാരുടെ നേതൃത്വത്തില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, അലെക്‌സ് ബ്ലാക്ക് വെല്‍, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ തുടങ്ങിയ കളിക്കാരും മൈതാനത്തുണ്ടായേക്കും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഉദ്യമത്തെ വോണും പോണ്ടിങ്ങും സ്വാഗതം ചെയ്തു.

Story first published: Sunday, January 12, 2020, 16:43 [IST]
Other articles published on Jan 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+