Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍ദീപിന് വോണ്‍ നല്‍കിയ ഉപദേശം ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി; മൂന്നു വിക്കറ്റും വിഴ്ത്തി

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി കളിക്കാനിറങ്ങിയ കുല്‍ദീപ് യാദവ് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് നടത്തിയത്. കളിയുടെ മൂന്നാദിനം ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. മുന്‍നിര താരങ്ങള്‍ കുല്‍ദീപിന്റെ പന്തില്‍ പുറത്തായതോടെ കളിയില്‍ ഇന്ത്യയ്ക്ക് ആധിപത്യം ഉറപ്പിക്കാനും കഴിഞ്ഞു.

ഇന്ത്യയുടെ ചൈനാമെന്‍ ബൗളര്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോള്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ഉപദേശവുമുണ്ടായിരുന്നു. കുല്‍ദീപുമായി ഏറെനേരം സംസാരിച്ച വോണ്‍ പന്തേറില്‍ വിലപ്പെട്ട കാര്യങ്ങള്‍ യുവതാരത്തിന് കൈമാറുകയും ചെയ്തു. വോണിന്റെ ഉപദേശം ശിരസാവഹിച്ച കുല്‍ദീപ് ഓസ്‌ട്രേലിയയില്‍ തനിക്ക് തിളങ്ങാനാകുമെന്നും തെളിയിച്ചു.

shanewarne

ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍ എന്നിങ്ങനെ ഓസീസിന്റെ പ്രധാന ബാറ്റ്‌സ്മാന്മാരാണ് കുല്‍ദീപിന് വിക്കറ്റ് നല്‍കി മടങ്ങിയത്. 2017ല്‍ തന്നെ കുല്‍ദീപിന്റെ മികവിനെ വോണ്‍ പുകഴ്ത്തുകയും ലോകത്തെ ഒന്നാംനമ്പര്‍ സ്പിന്നര്‍ ആകുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. കഠിനാധ്വാനം ചെയ്താല്‍ കുല്‍ദീപിന് പാക് സ്പിന്നര്‍ യാസിറിനെ കടത്തിവെട്ടാന്‍ കഴിയുമെന്നായിരുന്നു വോണിന്റെ പ്രവചനം. വോണിനെ മാതൃകയാക്കി വളര്‍ന്ന കുല്‍ദീപ് അദ്ദേഹത്തിന്റെ ഉപദേശത്താല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ മികച്ച പ്രകടനത്തില്‍ സന്തോഷവാനാണ്.

Story first published: Saturday, January 5, 2019, 14:56 [IST]
Other articles published on Jan 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+