For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ ഭയപ്പെടുന്നു, രഹാനെക്ക് കീഴില്‍ ശാന്തര്‍: ഷെയ്ന്‍ ലീ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഇംഗ്ലണ്ട് പരീക്ഷയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ വിരാട് കോലി തിരിച്ചെത്തിയതോടെ നായകസ്ഥാനത്ത് നിന്ന് രഹാനെക്ക് വീണ്ടും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. ഇപ്പോഴിതാ കോലിയുടെയും രഹാനെയുടെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ ലീ.

'കോലി എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. എന്നാല്‍ ടീമിനുള്ളിലെ എല്ലാവരാലും ആദരിക്കപ്പെടുന്ന താരമാണ് കോലിയെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ കോലി വരച്ച വരയില്‍ നിന്ന് ഒരടി മുന്നോട്ട് വെക്കാന്‍ താരങ്ങള്‍ക്ക് ഭയമാണ്. കൃത്യമായ പ്രൊഫഷനലിസമാണ് കോലി മുന്നോട്ട് വെക്കുന്നത്. താരങ്ങളെല്ലാം മികച്ച ഫിറ്റാണ്. ഫീല്‍ഡിങ്ങിലും മികവ് കാട്ടുന്നു.എന്നാല്‍ അവരുടെ മുഖത്ത് അല്‍പ്പം ഭയവും കാണാനാവും. എന്നാല്‍ രഹാനെയുടെ കീഴില്‍ അവര്‍ കൂടുതല്‍ ശാന്തരായാണ് കാണുന്നത്'-ഷെയ്ന്‍ ലീ പറഞ്ഞു.

ajinkyarahaneandviratkohli

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. യുവതാരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നിലപാടാണ് രഹാനെ ക്യാപ്റ്റനെന്ന നിലയില്‍ സ്വീകരിച്ചത്. കോലി നായകനെന്ന നിലയില്‍ വലിയ പിന്തുണ നല്‍കുന്ന ക്യാപ്റ്റനാണെങ്കിലും പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരനാണ്. ആക്രമണോത്സുകത കൂടുതലായുള്ള കോലിക്ക് കീഴില്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് തന്നെയാണ് വിലയിരുത്തല്‍.

ഓസ്‌ട്രേലിയയില്‍ താരങ്ങളോട് നിങ്ങളുടെ ശൈലിക്ക് അനുസരിച്ച് കളിക്കാനാണ് രഹാനെ പറഞ്ഞത്. റിഷഭ് പന്ത്,വാഷിങ്ടണ്‍ സുന്ദര്‍,ശര്‍ദുല്‍ ഠാക്കൂര്‍,ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം മികച്ച പ്രകടനത്തിന് പിന്നില്‍ രഹാനെ നല്‍കിയ പിന്തുണയെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. കളത്തില്‍ ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് രഹാനെയുടേത്.

ടെസ്റ്റ് നായകനെന്ന നിലയില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ കോലിയാണ്. നായകനെന്ന നിലയില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡും ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയിക്കുന്ന നായകനെന്ന റെക്കോഡും ഇംഗ്ലണ്ട് പരമ്പരയിലൂടെ കോലി സ്വന്തം പേരിലാക്കിയേക്കും. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സമ്മാനിച്ച നായകന്‍ കൂടിയാണ് വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് പരമ്പരയിലും ടൂര്‍ണമെന്റിലെ താരമായത് കോലിയായിരുന്നു.

Story first published: Monday, February 1, 2021, 12:27 [IST]
Other articles published on Feb 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+