Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാബറിനും ഷാന്‍ മസൂദിനും സെഞ്ച്വറി, ബംഗ്ലാദേശിനെതിരേ പാകിസ്താന്‍ കൂറ്റന്‍ ലീഡിലേക്ക്

റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ കൂറ്റന്‍ ലീഡിലേക്ക്. ബംഗ്ലാദേശ് പടുത്തുയര്‍ത്തിയ 233 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്താന്‍ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സെന്ന നിലയിലാണ് പാകിസ്താനുള്ളത്. സെഞ്ച്വറി നേടിയ ബാബര്‍ അസാമിനൊപ്പം (143) ആസാദ് ഷഫീഖാണ് (60) ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ നിലവില്‍ 109 റണ്‍സിന്റെ ലീഡ് പാകിസ്താനുണ്ട്.

തകര്‍ച്ചയോടെയായിരുന്നു ആതിഥേയരായ പാകിസ്താന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ആബിദ് അലിയെ (0)നഷ്ടമായി. എന്നാല്‍ നിലയുറപ്പിച്ച ഷാന്‍ മസൂദും (100) ക്യാപ്റ്റന്‍ അസര്‍ അലിയും (34) ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ടുമായി അടിത്തറപാകി. പിന്നീടെത്തിയ ബാബര്‍ അസാമും (143) സെഞ്ച്വറി നേടിയതോടെയാണ് പാകിസ്താന്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.

babar azam

192 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ബാബര്‍ പുറത്താകാതെ നില്‍ക്കുന്നത്. ബംഗ്ലാദേശിനുവേണ്ടി അബു ജയീദ് രണ്ട് വിക്കറ്റും തയ്ജുല്‍ ഇസ്ലാം ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത് ഷഹീന്‍ ഷായുടെ നാല് വിക്കറ്റ് പ്രകടനമാണ്. മുഹമ്മദ് അബ്ബാസ്, ഹാരിസ് സൊഹൈല്‍ എന്നിവര്‍ രണ്ട് വിക്കറ്റുമായി അഫ്രീദിക്ക് മികച്ച പിന്തുണ നല്‍കി. മുഹമ്മദ് മിഥുന്‍ മാത്രമാണ് (63) സന്ദര്‍ശക നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

Story first published: Sunday, February 9, 2020, 8:49 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+