Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഇലവനുവേണ്ടി ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല; പകരമെത്തുന്നത് മുഹമ്മദ് ഷമി

ന്യൂഡല്‍ഹി: വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ട്വന്റി ചാരിറ്റി മല്‍സരത്തില്‍ ഐസിസി ലോക ഇലവനു വേണ്ടി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കില്ല. വൈറല്‍ പനി പിടിപ്പെട്ടതാണ് മല്‍സരത്തില്‍ നിന്ന് ഹാര്‍ദികിന്റെ പിന്‍മാറ്റത്തിനു കാരണം. ഇതോടെ ഹാര്‍ദികിനു പകരം മറ്റൊരു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ലോക ഇലവനില്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഷമിക്കു പുറമേ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികാണ് ടീമിലിടം പിടിച്ച മറ്റൊരു ഇന്ത്യന്‍ താരം.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന വെസ്റ്റ് ഇന്‍ഡീസിലെ രണ്ട് സ്റ്റേഡിയങ്ങള്‍ പുതുക്കിപ്പണിയാന്‍ ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണ് നിലവിലെ ട്വന്റി ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസും ലോക ഇലവനും തമ്മിലുള്ള ചാരിറ്റി മല്‍സരം ഐസിസി സംഘടിപ്പിക്കുന്നത്.

mohammedshami

അതേസമയം, പാകിസ്താന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി പരിക്കിനെ തുടര്‍ന്ന് ലോക ഇലവനു വേണ്ടി കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്. അഫ്രീദിക്കു പകരം ഇംഗ്ലണ്ട് താരം ആദില്‍ റാഷിദിനെ ലോക ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗനാണ് ലോക ഇലവനെ നയിക്കുന്നത്.


ലോക ഇലവന്‍ ടീം: ഇയാന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍, ഇംഗ്ലണ്ട്), ശാഹിദ് അഫ്രീദി (പാകിസ്താന്‍), തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ്), ദിനേഷ് കാര്‍ത്തിക് (ഇന്ത്യ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), സന്ദീപ് ലാമിച്ചന്‍ (നേപ്പാള്‍), മിച്ചെല്‍ മക്ലേഗന്‍ (ന്യൂസിലന്‍ഡ്), ശുഹൈബ് മാലിക്ക് (പാകിസ്താന്‍), തിസാര പെരേര (ശ്രീലങ്ക), ലുക്ക് റോഞ്ചി (ന്യൂസിലന്‍ഡ്), ആദില്‍ റാഷിദ് (ഇംഗ്ലണ്ട്), മുഹമ്മദ് ഷമി (ഇന്ത്യ).

Story first published: Tuesday, May 29, 2018, 8:29 [IST]
Other articles published on May 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+