Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാനും ഭാര്യയും എന്തു ചെയ്യണമെന്ന് ആരും ഉപദേശിക്കേണ്ട, വിമര്‍ശകര്‍ക്കെതിരേ ഷമിയുടെ ബൗണ്‍സര്‍

ദില്ലി: തന്‍റെ ഭാര്യയുടെ വസ്ത്രധാരണത്തിനെതിരേ സോഷ്യല്‍ മീഡിയകളിലൂടെ ആഞ്ഞടിച്ചവര്‍ക്ക് ചുട്ട മറുപടിയായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി രംഗത്ത്. ഭാര്യ ഹാസിന്‍ ജഹാനും മകള്‍ക്കുമൊപ്പമുള്ള ചിത്രം ഷമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് വിവാദക്കൊടുങ്കാറ്റുണ്ടാക്കിയത്. ചിത്രത്തില്‍ ജഹാന്‍ സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. നിങ്ങള്‍ മുസ്‌ലീമല്ലേ, നിങ്ങള്‍ക്കു തട്ടമിട്ടുകൂടേ എന്നിങ്ങനെ തുടങ്ങി കമന്‍റുകളുടെ പൂരമായിരുന്നു.

shami

ഒടുവില്‍ സഹികെട്ടാണ് ഷമി രംഗത്തുവന്നത്. ആഗ്രഹിക്കുന്നതെല്ലാം എല്ലാവര്‍ക്കും ലഭിക്കാറില്ല. അതിനു ഭാഗ്യം കൂടി വേണം. നിങ്ങള്‍ അസൂയപ്പെട്ടു കൊണ്ടേയിരിക്കൂ . എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ആരും പറഞ്ഞു തരേണ്ട. ചിത്രത്തിലുള്ളത് ഒന്ന് എന്‍റെ ജീവിതവും മറ്റേതു ജീവിതപങ്കാളിയുമാണ്. എത്ര നല്ലവരാണെന്ന് അറിയാന്‍ ഓരോരുത്തരും സ്വയം ഉള്ളിലേക്ക് നോക്കേണ്ടതുണ്ട്- ഷമി ട്വിറ്ററില്‍ കുറിച്ചു.

ഷമിക്ക് മുന്‍ ദേശീയ താരം മുഹമ്മദ് കൈഫും പിന്തുണ നല്‍കി. പലരുടെയും കമന്‍റുകള്‍ ലജ്ജാകരമാണ്. ഷമിക്കു പൂര്‍ണ പിന്തുണ നല്‍കുകയാണ് വേണ്ടത്. രാജ്യത്ത് വലിയ പല വിഷയങ്ങള്‍ പലതും ഉണ്ടെന്നും കൈഫ് ട്വിറ്ററില്‍ രേഖപ്പെടുത്തി.

Story first published: Monday, December 26, 2016, 17:20 [IST]
Other articles published on Dec 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+