ഹീറോ ഞാനല്ല.... അവനാണ്, ഹാട്രിക്കിന് സഹായിച്ചത് ആ ഓവര്‍, ഷമി പറയുന്നത് ഇങ്ങനെ
സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ അവസാന നിമിഷം വിജയം പൊരുതി നേടിയിരുന്നു. മുഹമ്മദ് ഷമി നേടിയ ഹാട്രിക്കാണ് മത്സരത്തില്‍ ഇന്ത്യയെ നിര്‍ണായക വിജയത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ ഓവറിന് തനിക്ക് പ്രചോദനമായത് മറ്റൊരു പേസ് ബൗളറാണെന്ന് ഷമി പറയുന്നു. ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറയാണ് ശരിക്കും ഹീറോയെന്ന് ഷമി പറയുന്നു.
എല്ലാവരും മത്സരഫലത്തെ കുറിച്ച് ആശങ്കയിലായിരുന്നു. എന്നാല്‍ ബുംറ എറിഞ്ഞ ഓവറാണ് എല്ലാം മാറ്റിമറിച്ചതെന്ന് ഷമി പറഞ്ഞു. അതേസമയം ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത് ടീം വര്‍ക്കിന്റെ ഫലമാണെന്നും താരം പറഞ്ഞു. അതേസമയം തന്നെ ഹാട്രിക്കിന് സഹായിച്ചത് മഹേന്ദ്ര സിംഗ് ധോണിയാണെന്നും ഷമി പറഞ്ഞിരുന്നു. ഹാട്രിക്ക് പന്ത് യോര്‍ക്കര്‍ എറിയാന്‍ നിര്‍ദേശിച്ചത് ധോണിയാണെന്നും, അത് ഫലം കണ്ടെന്നും ഷമി പറഞ്ഞു.

അവസാന ഓവര്‍
ഇന്ത്യയെറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാനിസ്ഥാന് 16 റണ്‍സായിരുന്നു വേണ്ടത്. താന്‍ ഓവര്‍ എറിയാന്‍ വരുമ്പോള്‍ തന്നെ ഇന്ത്യക്ക് ജയിക്കാനുള്ള റണ്‍സ് ഉണ്ടെന്ന് ബോധ്യമായിരുന്നു. അതിന് കാരണക്കാരന്‍ ബുംറയാണെന്ന് ഷമി പറയുന്നു. ബുംറ 19ാമത്തെ ഓവറില്‍ വെറും അഞ്ച് റണ്‍സാണ് വിട്ടുകൊടുത്തത്. ഇത് അഫ്ഗാന്‍ താരങ്ങളില്‍ സമ്മര്‍ദമുണ്ടാക്കിയിരുന്നു. അതോടെ എനിക്ക് മികച്ച രീതിയില്‍ പന്തെറിയാനായി. അതാണ് ഹാട്രിക്കിലേക്ക് വഴിയൊരുക്കിയതെന്ന് ഷമി പറഞ്ഞു.

കളിയിലെ താരം
ബുംറയാണ് മത്സരത്തിലെ താരമായത്. ബുംറ എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തന്നു. അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. ബുംറയുടെ ആ ഓവര്‍ എനിക്ക് തന്ന ആത്മവിശ്വാസം വലുതായിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ബുംറയുമൊത്ത് ബൗള്‍ ചെയ്യാന്‍ സാധിക്കുന്നതെന്നും ഷമി പറഞ്ഞു. ലോകകപ്പില്‍ ഹാട്രിക്ക് നേടുക എന്നത് കഠിനമാണ്. അത് സാധിച്ചതില്‍ സന്തോഷമുണ്ട്. ദൈവത്തിന് എല്ലാ നേട്ടങ്ങള്‍ക്കും നന്ദി പറയുന്നുവെന്ന് ഷമി പറഞ്ഞു.

ബുംറ പറയുന്നത് ഇങ്ങനെ
ക്യാപ്റ്റന്‍ വിരാട് കോലിക്ക് എന്നിലുള്ള വിശ്വാസമാണ് ഈ ജയത്തിന് കാരണം. മികച്ച രീതിയില്‍ പന്തെറിയാന്‍ അതെന്നെ സഹായിക്കുന്നുണ്ട്. ഒരുപാട് ആത്മവിശ്വാസം ക്യാപ്റ്റന്റെ വിശ്വാസത്തിലൂടെ എനിക്ക് ലഭിക്കുന്നുണ്ട്. എങ്ങനെ ബൗള്‍ ചെയ്യണമെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കാറുണ്ട്. അഫ്ഗാനിസ്ഥാനെതിരെ കളിക്കുമ്പോള്‍ പിച്ച് വേഗം കുറഞ്ഞ് വരുന്നതായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് പഴകിയ പന്തുകള്‍ കൃത്യതയോടെ വിക്കറ്റ് ടു വിക്കറ്റ് എറിയാനാണ് ശ്രമിച്ചതെന്നും ബുംറ പറഞ്ഞു.

ഇതാണ് വിജയം
ഇന്ത്യന്‍ ടീമിന്റെ കഠിനാധ്വാനമാണ് അഫ്ഗാനെതിരായ വിജയത്തിന് പിന്നിലെന്ന് കോലി പറഞ്ഞു. കാര്യങ്ങള്‍ വിചാരിച്ച പോലെയല്ല നടന്നത്. അതുകൊണ്ട് വിജയിക്കുക എന്ന നിശ്ചയദാര്‍ഢ്യത്തില്‍ നിന്നു കൊണ്ടാണ് കളിച്ചത്. അതോടെ ആത്മവിശ്വാസം തിരിച്ച് പിടിച്ചു. വളരെ കഠിനമായിരുന്നു ബാറ്റിംഗ്. വിചാരിച്ച പോലെ ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. ടോസ് നേടിയെങ്കിലും വിക്കറ്റ് വേഗം കുറഞ്ഞെന്ന് പിന്നീടാണ് മനസ്സിലായത്. ക്വാളിറ്റി സ്പിന്നര്‍മാര്‍ അഫ്ഗാന്‍ നിരയിലുണ്ടായത് വെല്ലുവിളിയായെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications