ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ തല പകുതി മൊട്ടയടിച്ച് ബംഗ്ലാദേശ് പത്രം!
ധാക്ക: ഏകദിന പരമ്പര തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കി ബംഗ്ലാദേശ് മാധ്യമം. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി അടക്കമുള്ള കളിക്കാരെ തല പകുതി മൊട്ടയടിച്ച ചിത്രം വെച്ചുള്ള പരസ്യമാണ് ബംഗ്ലാ ദിനപ്പത്രമായ പ്രോതോം ആലോ പ്രസിദ്ധീകരിച്ചത്. ഇവരുടെ ആഴ്ചപ്പതിപ്പായ റോഷ് ആലോയിലാണ് ഇന്ത്യന്‍ കളിക്കാരുടെ ചിത്രം അച്ചടിച്ചുവന്നത്.
പരമ്പരയില്‍ 13 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ഒരു റേസറും പിടിച്ചുനില്‍ക്കുകയാണ് ചിത്രത്തില്‍. ഇതിന് താഴെ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, ധോണി, രഹാനെ, ധവാന്‍, ജഡേജ, അശ്വിന്‍ തുടങ്ങിയവര്‍ ഒരു ബാനറും പിടിച്ച് നില്‍ക്കുന്നു. ഞങ്ങള്‍ ഇത് ഉപയോഗിച്ചു, നിങ്ങള്‍ക്കും ഉപയോഗിക്കാം എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. കാണൂ...

ധാക്കയില്‍ നിന്നും
ഇല്ലാത്ത ഒരു റേസറിന്റെ പരസ്യമാണ് പത്രം നല്‍കിയിരിക്കുന്നത്. ലക്ഷ്യം ഇന്ത്യയെ കളിയാക്കല്‍ എന്നത് മാത്രമാണ്. ടൈഗര്‍ സ്‌റ്റേഷനറി, മേഡ് ഇന്‍ ബംഗ്ലാദേശ്, മുര്‍താഫിസ് കട്ടര്‍ മിര്‍പൂരിലെ സ്റ്റേഡിയം മാര്‍ക്കറ്റില്‍ കിട്ടും എന്നാണ് പരസ്യം.

കട്ടറിന് പിന്നില്‍ എന്താണ്
ഓഫ് കട്ടറുകളിലൂടെയാണ് ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനെയാണ് ഇന്ത്യയെ കളിയാക്കാന്‍ ബംഗ്ലാ പത്രം ഉപയോഗിച്ചത്.

ഫേസ്ബുക്കിലും വൈറല്‍
നാലായിരത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ചിത്രത്തിന് 350ലധികം ഷെയറുകളും കിട്ടി. ബംഗാളിയില്‍ 250ലേറെ കമന്റുകളും കാണാം. ഇന്ത്യന്‍ ആരാധകര്‍ ഇതെന്തായാലും തമാശയായി കണ്ട് ആസ്വദിക്കാന്‍ പോകുന്നില്ല എന്നത് വേറെ കാര്യം.

അല്‍പ്പത്തരം
ബംഗ്ലാ പത്രത്തിന്റെ ഈ നടപടി കുറച്ച് അല്‍പ്പത്തരമായിപ്പോയി എന്ന് പറയാതെ തരമില്ല. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അതുല്‍ വാസന്‍ പരസ്യത്തെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

തോല്‍വിയും ജയവും സാധാരണം
ക്രിക്കറ്റ് കളിയാകുമ്പോള്‍ തോല്‍വിയും ജയവും സാധാരണമാണ്. ജയിച്ചു എന്ന് കരുതി ഇങ്ങനെയാണോ പെരുമാറുക. അങ്ങിനെയാണെങ്കില്‍ ഇത്രയും കാലം ജയിച്ച ഇന്ത്യ എന്തൊക്കെ കാണിച്ചുകൂട്ടണം...
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications