ബംഗ്ലാദേശിന് തിരിച്ചടി, സ്റ്റാള്‍ ഓള്‍റൗണ്ടര്‍ പുറത്ത്; കിവീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല
ധക്ക: ന്യൂസിലാന്‍ഡ് പര്യടനത്തിന് തയ്യാറെടുക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് തിരിച്ചടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശാക്വിബുല്‍ ഹസ്സന് പരിക്കേറ്റതാണ് ബംഗ്ലാദേശിന് വിനയായത്. ഇടതു കൈവിരലിന് പരിക്കേറ്റ ശാക്വിബിന് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടമാവുമെന്നുറപ്പായി. ഈ മാസം 13നാണ് ബംഗ്ലാദേശിന്റെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങള്‍ക്ക് പുറമേ മൂന്ന് ടെസ്റ്റുകളും അടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശ് കിവീസിനെതിരേ കളിക്കുക.

വെള്ളിയാഴ്ച നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് ശാക്വിബിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. ധാക്ക ഡൈനാമിറ്റ്‌സ് ക്യാപ്റ്റനായ ശാക്വിബിന് ബാറ്റ് ചെയ്യുന്നതിനിടെ തിസേര പെരേരയുടെ പന്ത് കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. മല്‍സരത്തില്‍ ശാക്വിബിന്റെ ടീം പരാജയപ്പെടുകയും ചെയ്തിരുന്നു. പരിക്ക് ഭേദമാവാന്‍ മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications