വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിക്കളത്തിലെ മോശം പെരുമാറ്റം; ഷാക്വിബ് കുടുങ്ങി, നൂറുലും... പിഴയടക്കണം

ലങ്കയ്‌ക്കെതിരായ കളിക്കിടെ ഉണ്ടായ സംഭവങ്ങളാണ് കാരണം

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ മോശമായി പെരുമാറിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്വിബ് അല്‍ ഹസനും ടീമംഗം നൂറുല്‍ ഹസനും ഐസിസി പിഴയിട്ടു. മാച്ച് ഫീയുടെ 25 ശതമാനമാണ് ഇരുവര്‍ക്കും പിഴയിട്ടത്. ഐസിസിയുടെ അച്ചടക്ക നിയമത്തിലെ ലെവല്‍ 1 ലംഘിച്ചതിനെ തുടര്‍ന്നു ഒരു ഡിമെറിറ്റ് പേയിന്റും ഇരുവര്‍ക്കും ചുമത്തിയിട്ടുണ്ട്.

നിദാഹാസ് ട്രോഫി: ബംഗ്ലാ കടുവകളെ മെരുക്കാന്‍ യങ് ഇന്ത്യ... കൊളംബോയില്‍ കലാശപ്പോര്നിദാഹാസ് ട്രോഫി: ബംഗ്ലാ കടുവകളെ മെരുക്കാന്‍ യങ് ഇന്ത്യ... കൊളംബോയില്‍ കലാശപ്പോര്

റഫറി കണ്ണടച്ചാലും ഇനിയെല്ലാം അവര്‍ കാണും... വരാനിരിക്കുന്നത് ഹൈടെക്ക് ലോകകപ്പ് ഫുട്‌ബോള്‍റഫറി കണ്ണടച്ചാലും ഇനിയെല്ലാം അവര്‍ കാണും... വരാനിരിക്കുന്നത് ഹൈടെക്ക് ലോകകപ്പ് ഫുട്‌ബോള്‍

1

ലങ്ക-ബംഗ്ലാദേശ് മല്‍സരത്തിന്റെ അവസാന ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ തുടര്‍ച്ചയായി രണ്ടു ബൗണ്‍സറുകള്‍ ലങ്ക എറിഞ്ഞിട്ടും അംപയര്‍ നോ ബോള്‍ നല്‍കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ബൗണ്ടറി ലൈനിന് അരികെ നിന്നും മാച്ച് ഒഫീഷ്യല്‍സിനോടു കയര്‍ത്തു സംസാരിച്ച ഷാക്വിബ് ക്രീസിലുള്ള ടീമിലെ ബാറ്റ്‌സ്മാന്‍മാരോട് തിരിച്ചുവരാനും ആവശ്യപ്പെട്ടിരുന്നു. ഇതാണ് ബംഗ്ലാ ക്യാപ്റ്റനെതിരേ നടപടിയെടുക്കാന്‍ കാരണം.

2

അതേസമയം, റിസര്‍വ് താരമായിരുന്ന നൂറുല്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ തിസാര പെരേരയ്‌ക്കെതിരേ കൈ ചൂണ്ടി മോശമായി സംസാരിച്ചിരുന്നു. ക്രീസിലുള്ള ടീമംഗങ്ങള്‍ക്കു സന്ദേശം കൈമാറാന്‍ ഗ്രൗണ്ടിലെത്തിയപ്പോഴാണ് നൂറുല്‍ പെരേരയോട് മോശമായി പെരുമാറിയത്. ഇതാണ് ഇപ്പോള്‍ നൂറുലിനെ കുടുക്കിയിരിക്കുന്നത്.

Story first published: Saturday, March 17, 2018, 19:09 [IST]
Other articles published on Mar 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X