വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുന്നില്‍ നിന്ന് നയിച്ച് ഷക്കീബ്; അഫ്ഗാനെതിരെ ബംഗ്ലാദേശിന് ജയം

ചറ്റോഗ്രാം: ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്താനെ തകര്‍ത്ത് ബംഗ്ലാദേശ്. ആറ് പന്ത് ശേഷിക്കെ നാല് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തപ്പോള്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ച്വറിയോടെ പുറത്താവാതെ നിന്ന നായകന്‍ ഷക്കീബ് അല്‍ഹസനാണ് (70*)ബംഗ്ലാദേശിന് ജയമൊരുക്കിയത്. ഷക്കീബാണ് കളിയിലെ താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിരയില്‍ ഹസ്‌റത്തുല്ല സസായി (47) ടോപ് സ്‌കോററായി.35 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമാണ് സസായി നേടിയത്.റഹ്മാനുല്ല ഗുര്‍ബാസ് (29),ഷപഫീഖുല്ല (23) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.ഒന്നാം വിക്കറ്റില്‍ 75 റണ്‍സ് നേടാന്‍ അഫ്ഗാന് സാധിച്ചെങ്കിലും മധ്യനിരയുടെ മോശം പ്രകടനം ടീമിന് തിരിച്ചടിയായി.ആതിഥേയര്‍ക്കുവേണ്ടി അഫീഫ് ഹൊസൈന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാന്‍,ഷക്കീബ് അല്‍ഹസന്‍,ഷഫുല്‍ ഇസ്്‌ലാം,മുഹമ്മദ് സെയ്ഫുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

ഒന്നും രണ്ടുമല്ല, എട്ട് ഗോള്‍; വാറ്റ്‌ഫോര്‍ഡിനെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റിഒന്നും രണ്ടുമല്ല, എട്ട് ഗോള്‍; വാറ്റ്‌ഫോര്‍ഡിനെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി

shakibalhasan

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ത്തന്നെ ലിന്റന്‍ ദാസിനെയും (4) ഹൊസൈന്‍ ഷാന്റോയെയും (5) നഷ്ടമായെങ്കിലും ഒരുവശത്ത് പിടിച്ചുനിന്ന ഷക്കീബ് ടീമിന് വിജയം സമ്മാനിച്ചു.45പന്തില്‍ എട്ട് ഫോറും ഒരു സിക്‌സുമാണ് ഷക്കീബ് നേടിയത്. മുഷ്ഫിഖര്‍ റഹിം (26),മൊസാദെക് ഹൊസൈന്‍ (19)എന്നിവരും ബംഗ്ലാദേശ് നിരയില്‍ തിളങ്ങി. അഫ്ഗാനുവേണ്ടി റാഷിദ്ഖാനും നവീന്‍ ഉല്‍ ഹഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Sunday, September 22, 2019, 9:39 [IST]
Other articles published on Sep 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X