വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷാക്വിബിന്റെ വിലക്ക്- ഇന്ത്യയ്ക്കും പങ്കോ? എന്താണ് സത്യം? ബിസിബിയുടെ വെളിപ്പെടുത്തല്‍

രണ്ടു വര്‍ഷത്തേക്കാണ് താരത്തെ വിലക്കിയിരിക്കുന്നത്

ധാക്ക: ഇന്ത്യന്‍ പര്യടനത്തിനു തൊട്ടുമുമ്പ് ബംഗ്ലാദേശ് ക്യാപ്‌നും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെ ഐസിസി വിലക്കിയതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ താരങ്ങളെ കൂട്ടുപിടിച്ച് സമരം നടത്തിയതിന് ഷാക്വിബിനെ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് കുരുക്കിയതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ത്യയിലേക്കു വരുന്നതിനു മുമ്പ് തന്നെ ഷാക്വിബിനെ വിലക്കിയതില്‍ ബിസിസിഐയ്ക്കും പങ്കുണ്ടെന്നു മറ്റൊരു വിഭാഗം ആരോപിക്കുന്നു.

ഷാക്വിബ് അധിക കാലം പുറത്തിരിക്കില്ല!! തിരിച്ചുവരവ് നേരത്തേ? ബിസിബിയുടെ നീക്കം ഇങ്ങനെ...ഷാക്വിബ് അധിക കാലം പുറത്തിരിക്കില്ല!! തിരിച്ചുവരവ് നേരത്തേ? ബിസിബിയുടെ നീക്കം ഇങ്ങനെ...

ഈ വിഷയത്തില്‍ ഒടുവില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് ഐസിസി തനിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഷാക്വിബ് തന്നെ ആഗ്രഹിച്ചിരുന്നെന്ന് ബിസിബി ഡയറക്ടര്‍ അക്രം ഖാന്‍ വെളിപ്പെടുത്തി.

ടീമിനെ ബാധിക്കും

ടീമിനെ ബാധിക്കും

ഈ വിഷയത്തില്‍ തങ്ങള്‍ക്കു ഒന്നും അറിയില്ലെന്നു നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. എന്തുകൊണ്ടാണ് ഇന്ത്യന്‍ പര്യടനത്തിനു തൊട്ടുമുമ്പ് ഇതു സംഭവിച്ചതെന്നലും പലരും സംശയമുന്നയിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കകം വിലക്കുണ്ടാവുമെന്ന് ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗം ഷാക്വിബിനെ നേരിട്ട് അറിയിച്ചിരുന്നു.
ഇപ്പോള്‍ വിലക്ക് വന്നിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഇന്ത്യന്‍ പര്യടനത്തിന്റെ പകുതിയില്‍ വച്ചാവും നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുക. പരമ്പരയുടെ പാതിവഴിയില്‍ വച്ച് അങ്ങനെയൊന്നു സംഭവിച്ചാല്‍ അതു ടീമിനെയാകെ ബാധിക്കും. ഇത് ഷാക്വിബ് ആഗ്രഹിച്ചിരുന്നില്ലെന്നും അക്രം ഖാന്‍ വിശദമാക്കി.

ലോകകപ്പും നഷ്ടമാവും

ലോകകപ്പും നഷ്ടമാവും

ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് വിലക്ക് വരണമെന്നാണ് ഷാക്വിബ് ആഗ്രഹിച്ചിരുന്നത്. ഇതിന്റെ മറ്റൊരു കാരണം വിലക്ക് ഇനിയും വൈകിയാല്‍ അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകപ്പും തനിക്കു നഷ്ടമാക്കുമെന്ന് ഷാക്വിബിന് അറിയാവുന്നതിനെ തുടര്‍ന്നാണിത്.
ഇവയെല്ലാം മുന്നില്‍ കണ്ടാണ് തനിക്കെതിരായ നടപടി നേരത്തേയാക്കണമെന്ന് ഷാക്വിബ് ആഗ്രഹിക്കാന്‍ കാരണമെന്നും ഖാന്‍ പറഞ്ഞു.

വിലക്ക് അവസാനിക്കുക 2020 ഒക്ടോബര്‍ 29ന്

വിലക്ക് അവസാനിക്കുക 2020 ഒക്ടോബര്‍ 29ന്

2020 ഒക്ടോബര്‍ 29നാണ് ഷാക്വിബിന് ഐസിസി ചുമത്തിയ വിലക്കിന്റെ കാലാവധി അവസാനിക്കുന്നത്. അതിനു ശേഷം താരത്തിന് ദേശീയ ടീമിലേക്കു തിരിച്ചുവരാന്‍ കഴിയും. ഒക്ടോബര്‍ 15നാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കം നഷ്ടമായാലും പകുതിയില്‍ വച്ച് തനിക്കു ടീമിനൊപ്പം ചേരാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ ഷാക്വിബിന്റെ കണക്കുകൂട്ടല്‍. ഇതിനെ തുടര്‍ന്നാണ് എത്രയും വേഗത്തില്‍ വിലക്കിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പായി ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് തന്നെ ഐസിസി വിലക്ക് പ്രഖ്യാപിക്കണമെന്ന് ഷാക്വിബ് ആഗ്രഹിച്ചത്.

Story first published: Friday, November 1, 2019, 14:54 [IST]
Other articles published on Nov 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X