കട്ടക്ക് ഏകദിനം; വമ്പന്‍ റെക്കോര്‍ഡ് സ്ഥാപിച്ച് വിന്‍ഡീസ് താരം ഹോപ്
കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വമ്പന്‍ റെക്കോര്‍ഡുമായി വെസ്റ്റിന്‍ഡീസ് താരം ഷായ് ഹോപ്. വെസ്റ്റിന്‍ഡീസ് ബാറ്റിങ്ങിലെ പുതുപ്രതീക്ഷയായി മാറിക്കഴിഞ്ഞ ഹോപ് അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ വിന്‍ഡീസ് താരവും ലോകത്തെ രണ്ടാമത്തെ കളിക്കാരനുമെന്ന ബഹുമതി സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ഹോപ് 42 റണ്‍സെടുത്താണ് പുറത്തായത്.
ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല 57 ഇന്നിങ്‌സുകളില്‍നിന്നും 3000 റണ്‍സ് തികച്ച് ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ 67 ഇന്നിങ്‌സുകളില്‍നിന്നായാണ് ഹോപ്പിന്റെ നേട്ടം. വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് 69 ഇന്നിങ്‌സുകളില്‍നിന്നായാണ് 3000 റണ്‍സ് തികച്ചത്. ഈ റെക്കോര്‍ഡ് ഹോപ് മറികടന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ അര്‍ധശതകവും നേടിയിരുന്നു.

ഈ വര്‍ഷം ഏറ്റവും ഉജ്വലമായ ബാറ്റിങ് പ്രകടനമാണ് ഹോപ് നടത്തിയിരിക്കുന്നത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ വെസ്റ്റന്‍ഡീസ് താരവുമായി. 1993ല്‍ ബ്രയാന്‍ ലാറ നേടിയ 1349 റണ്‍സാണ് വിന്‍ഡീസ് റെക്കോര്‍ഡ്. ഈ നേട്ടത്തിന് 4 റണ്‍സ് അകലെ ഹോപ് വീണു. 2019ല്‍ 28 ഏകദിന മത്സരങ്ങളില്‍നിന്നും ഹോപ്പിന് 1300ല്‍ അധികം റണ്‍സ് നേടാനായി. 1400ല്‍ അധികം റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. രണ്ടാം സ്ഥാനത്ത് ഹോപ്പും മൂന്നാം സ്ഥാനത്ത് വിരാട് കോലിയുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications