ഏകദിനത്തില്‍ തകര്‍പ്പന്‍ നേട്ടവുമായി ഷായ് ഹോപ്പ്; തകര്‍ത്തത് റിച്ചാര്‍ഡ്‌സിന്റെ റെക്കോഡ്
കട്ടക്ക്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലൂടെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തം പേരിലാക്കി വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന വെസ്റ്റ് ഇന്‍ഡീസ് താരമെന്ന ബഹുമതിയാണ് ഹോപ്പ് സ്വന്തം പേരിലാക്കിയത്. കട്ടക്കില്‍ 35 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് 3000 റണ്‍സ് ഹോപ്പ് പൂര്‍ത്തിയാക്കിയത്. ഇതിനായി 67 ഇന്നിങ്‌സുകളാണ് ഹോപ്പിനുവേണ്ടി വന്നത്.
നേരത്തെ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. 69 ഇന്നിങ്‌സില്‍ നിന്നായിരുന്നു റിച്ചാര്‍ഡ്‌സ് 3000 റണ്‍സ് നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ 79 ഇന്നിങ്‌സില്‍ നിന്നാണ് 3000 പൂര്‍ത്തിയാക്കിയത്. ഗോര്‍ഡന്‍ ഗ്രീന്‍ഡിഗി 72 ഇന്നിങ്‌സില്‍ നിന്നും 3000 പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൂടാതെ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ വേഗത്തില്‍ 3000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും ഹോപ്പിനായി. 57 ഇന്നിങ്‌സില്‍ നിന്ന് 3000 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. പാകിസ്താന്റെ ബാബര്‍ അസാം 68 ഇന്നിങ്‌സില്‍ നിന്നും 3000 പൂര്‍ത്തിയാക്കി പട്ടികയില്‍ മൂന്നാമതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications