വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് നാണക്കേട്.. പാകിസ്താനില്‍ നിന്നും നരേന്ദ്രമോദിക്ക് ഷാഹിദ് അഫ്രീദിയുടെ കത്ത്!

By Muralidharan

കറാച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയല്‍രാജ്യമായ പാകിസ്താനില്‍ നിന്നും ഒരു കത്ത്. വെറ്ററന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ വകയാണ് ഈ കത്ത്. തന്റെ പേരുള്ള ജഴ്‌സി ധരിച്ചതിന് ആരാധകനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത വായിച്ചാണ് അഫ്രീദി ഈ കത്തെഴുതിയിരിക്കുന്നത്. ഇന്ത്യന്‍ ആരാധകനെ അറസ്റ്റ് ചെയ്തത് നാണക്കേടായിപ്പോയി എന്നാണ് അഫ്രീദി മോദിക്ക് അയച്ച കത്തില്‍ പറയുന്നത്.

പാകിസ്താന്‍ ടീമിന്റെ ജഴ്‌സി ധരിച്ച 21കാരനായ റിപ്പോണ്‍ ചൗധരി എന്നയാളെ ആസാം പോലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. അഫ്രീദിയുടെ പേരുളള ജഴ്‌സിയായിരുന്നത്രെ ഇയാള്‍ ധരിച്ചിരുന്നത്. ഒരു ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഇത് കണ്ട ചില തീവ്ര ഹിന്ദു വിശ്വാസികള്‍ ദേഷ്യം കൊള്ളുകയായിരുന്നു. ഇതോടെയാണ് സംഭവം മാധ്യമശ്രദ്ധ നേടിയത്.

shahid-afridi-

ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുകയും പോലീസ് ചൗധരിയെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ഇയാളെ വൈകാതെ തന്നെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. തന്റെ പേരുള്ള ജഴ്‌സി ധരിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത നാണക്കേടാണ്. ഇത്തരം നടപടികള്‍ സംസ്‌കാരമുള്ള ഒരു സമൂഹത്തിന് യോജിച്ചതല്ല. - അത്യന്തം വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ അഫ്രീദി പറഞ്ഞു.

ഈ വര്‍ഷം ആദ്യം വിരാട് കോലിയുടെ ഒരു ആരാധകനെ പാകിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ കോലിയുടെ മികവില്‍ ഇന്ത്യ ജയിച്ച ശേഷം സ്വന്തം വീടിന് മുകളില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയതിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Story first published: Thursday, December 22, 2016, 16:44 [IST]
Other articles published on Dec 22, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X