Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

14 പന്തില്‍ 50 റണ്‍സടിച്ച് ഷാഹിദ് അഫ്രീദ്; പഴകുംതോറും വീര്യംകൂടി പാക് താരം

വെടിക്കെട്ടുമായി ഷാഹിദ് അഫ്രീദി | Oneindia Malayalam

ദുബായ്: ഷാഹിദ് അഫ്രീദി എക്കാലവും ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട താരങ്ങളിലൊരാളാണ്. ബാറ്റുകൊണ്ടായാലും പന്തുകൊണ്ടായാലും കാണികളെ ആവേശംകൊള്ളിക്കാന്‍ താരത്തിന് ഇപ്പോഴും കഴിയുന്നുണ്ട്. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റില്‍ 14 പന്തില്‍ 50 റണ്‍സടിച്ച് ഒരിക്കല്‍ക്കൂടി തന്റെ മികവ് കാട്ടിയിരിക്കുകയാണ് ഈ മുന്‍ പാക് താരം.

17 പന്തില്‍ 59 റണ്‍സടിച്ച അഫ്രീദിയുടെ മികവില്‍ പാക്തൂണ്‍സ്, നോര്‍ത്തേണ്‍ വാരിയേഴ്‌സിനെ 13 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. 347.06 സ്‌ട്രൈക്ക്‌റേറ്റില്‍ തകര്‍ത്തടിച്ച അഫ്രീദി ഏഴ് സിക്‌സറുകളും മൂന്നു ബൗണ്ടറികളുമായി പായിച്ചത്. അഫ്രീദിയുടെ വെടിക്കെട്ടില്‍ 10 ഓവറില്‍ 135 റണ്‍സ് പാക്തൂണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു.

shahid

നോര്‍ത്തേണ്‍ വാരിയേഴ്‌സിനായി റോവ്മാന്‍ പവല്‍ 35 പന്തില്‍ 80 റണ്‍സടിച്ചു. എന്നാല്‍ വിജയം എത്തിപ്പിടിക്കാനായില്ല. അഫ്രീദിയാണ് കളിയിലെ കേമന്‍. ടി10 ലീഗില്‍ താരങ്ങള്‍ വമ്പന്‍ ഇന്നിങ്‌സുകളാണ് കാഴ്ചവെക്കുന്നത്. നേരത്തെ അഫ്ഗാന്‍ താരം മുഹമ്മദ് ഷഹ്‌സാദ് 16 പന്തില്‍ 74 റണ്‍സടിച്ചിരുന്നു. 95 റണ്‍സ് ചേസ് ചെയ്ത ടീം 17 മിനിറ്റുകൊണ്ടാണ് അന്ന് കളി അവസാനിപ്പിച്ചത്.

കഴിഞ്ഞദിവസം ഇംഗ്ലീഷ് വെടിക്കെട്ട് താരം അലെക്സ് ഹെയ്ല്‍സ് മറ്റൊരു റെക്കോര്‍ഡും നേടിയിരുന്നു. ബംഗാള്‍ ടൈഗേഴ്സിനെതിരേ മറാത്ത അറേബ്യന്‍സിനു വേണ്ടി പുറത്താവാതെ 87 റണ്‍സ് അടിച്ചെടുത്ത് ടി10 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടമാണ് ഹെയ്ല്‍സ് തന്റെ പേരിലാക്കിയത്. 32 പന്തില്‍ നിന്നാണ് താരം 87 റണ്‍സ് അടിച്ചുകൂട്ടിയത്.

ഒരുദിവസം മുമ്പ് കേരള നൈറ്റ്സിനു വേണ്ടി പുറത്താവാതെ 84 റണ്‍സ് അടിച്ചെടുത്ത ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോവിന്റെ റെക്കോഡാണ് ഹെയ്ല്‍സ് മറികടന്നത്. ബംഗാള്‍ ടൈഗേഴ്സിനെതിരേയായിരുന്നു ബെയര്‍സ്റ്റോവിന്റേയും ഇന്നിങ്സ്. 24 പന്തില്‍ നിന്നാണ് ബെയര്‍സ്റ്റോവ് പുറത്താവാതെ 84 റണ്‍സ് നേടിയത്.

Story first published: Sunday, December 2, 2018, 17:30 [IST]
Other articles published on Dec 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+