Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു; ഇന്ത്യയ്ക്ക് മറുപടി നല്‍കാനോ?

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരവിനൊരുങ്ങുന്നു. മെയ് 31ന് ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ഇലവനും വെസ്റ്റിന്‍ഡീസുമായുള്ള സൗഹൃദ മത്സരത്തില്‍ അഫ്രീദി കളിക്കുമെന്നറിയിച്ചിട്ടുണ്ട്. വെസ്റ്റീന്‍ഡീസില്‍ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാനായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അഫ്രീദി 2016ല്‍ പാക്കിസ്ഥാനുവേണ്ടി ടി20 ലോകകപ്പ് കളിച്ചിരുന്നു. ഇതിനുശേഷം ടീമില്‍ ഇടംനേടിയില്ല. അഫ്രീദിക്കൊപ്പം പാക് ഓള്‍ റൗണ്ടര്‍ ഷൊയബ് മാലിക്കും, ശ്രീലങ്കന്‍ താരം തിസാര പെരേരയും സൗഹൃദ മത്സരത്തില്‍ കളിക്കും.

shahid

ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് അഫ്രീദി പറഞ്ഞു. ക്രിക്കറ്റ് കുടുംബം പോലെയാണ്. അതിലേക്ക് മടങ്ങിവരുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ. ലോര്‍ഡ്‌സ് തനിക്കേറ്റവും ഓര്‍മകളുള്ള മൈതാനം കൂടിയാണെന്നും അഫ്രീദി പറഞ്ഞു.

അതേസമയം, ക്രിക്കറ്റില്‍ തുടരുന്നതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെറ്ററന്‍താരം പറഞ്ഞില്ല. അടുത്തിടെ കാശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ അഫ്രീദിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു. അതുകൊണ്ടുതന്നെ അഫ്രീദി വീണ്ടും ഇന്ത്യയ്‌ക്കെതിരെ കളിക്കുയാണെങ്കില്‍ വൈകാരികമായി അത് ശ്രദ്ധേയമായ പോരാട്ടമായിരിക്കും.

Story first published: Saturday, April 21, 2018, 8:51 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+