Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കല്‍ തീരുമാനം മാറ്റി ഷാഹിദ് അഫ്രീദി; പാക് ബോര്‍ഡ് പുറത്താക്കിയേക്കും

ദില്ലി: ടി20 ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി തള്ളിക്കളഞ്ഞു. വിരമിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് അഫ്രീദി ഇപ്പോള്‍ പറയുന്നത്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചിരുന്നു.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. രാജ്യത്തിനുവേണ്ടി മുന്‍നിരയില്‍നിന്നു കളിക്കുവാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് അഫ്രീദി പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ തോല്‍വിയോടെ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ന്യൂസിലന്റിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനോട് മാത്രമാണ് ജയിച്ചത്.

shahid-afridi

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മത്സരം തന്റെ അവസാനത്തെ മത്സരമാണെന്ന് അഫ്രീദി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ടോസിനായി ഗ്രൗണ്ടിലെത്തിയ അഫ്രീദി വിരമിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പറയുകയായിരുന്നു. ലോകകപ്പിനുശേഷം വിരമിക്കാമെന്ന് ഷാഹിദ് അഫ്രീദി പാക് ക്രിക്കറ്റ് ബോര്‍ഡിന് ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ഒരുകാലത്ത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആയിരുന്ന അഫ്രീദി വിരമിച്ചില്ലെങ്കില്‍ പാക് ബോര്‍ഡ് അദ്ദേഹത്തെ പുറത്താക്കിയേക്കും. അങ്ങിനെയെങ്കില്‍ പാക്കിസ്ഥാന്‍ കണ്ട മികച്ച ക്രിക്കറ്റ് താരത്തിന്റെ ദയനീയമായ കരിയര്‍ അവസാനമായിരിക്കും അത്.

Story first published: Saturday, March 26, 2016, 10:12 [IST]
Other articles published on Mar 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+