Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളര്‍മാര്‍ ജാഗ്രതൈ, നിങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാറായിട്ടില്ല, ബൂം ബൂം തുടരും

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമായ പാകിസ്താന്‍റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രീദിക്ക് ഉടനെയൊന്നും വിരമിക്കാന്‍ പദ്ധതിയില്ല. താന്‍ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് അഫ്രീദി വ്യക്തമാക്കി.

താരത്തിനു യാത്രയയപ്പ് നല്‍കാന്‍ പാകിസ്താന്‍ തയ്യാറെടുക്കുകയാണെന്ന റിപോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതു തള്ളിയാണ് അഫ്രീദി കളി തുടരുമെന്ന് പ്രഖ്യാപിച്ചത്.

ആരെയും ആശ്രയിക്കുന്നില്ല

20 വര്‍ഷമായി ദേശീയ ടീമിനു വേണ്ടി കളിക്കുന്നു. പാകിസ്താനു വേണ്ടിയാണ് ക്രിക്കറ്റ് ബോര്‍ഡിനു വേണ്ടിയല്ല കളിക്കുന്നത്. ആരെയും താന്‍ ആശ്രയിക്കുന്നില്ലെന്നും അഫ്രീദി വ്യക്തമാക്കി.

ഏപ്രിലില്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ സമാപിച്ച ട്വന്‍റി ട്വന്‍റി ലോകകപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം അഫ്രീദി പാക് ടീമിന്‍റെ നായകസ്ഥാനം രാജിവച്ചിരുന്നു. പാക് ജഴ്‌സിയില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാന്‍ ആഗ്രഹിക്കുന്നതായും അന്നു താരം പറഞ്ഞിരുന്നു.

ക്രിക്കറ്റ് ഇപ്പോഴും ആസ്വദിക്കുന്നു

ക്രിക്കറ്റ് ഇപ്പോഴും താന്‍ ആസ്വദിക്കുന്നതായും ട്വന്‍റി ട്വന്‍റി ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണെന്നും അഫ്രീദി വ്യക്തമാക്കി. ദേശീയ ടീമിനായി ഇനിയും സംഭാവനകള്‍ നല്‍കാന്‍ കഴിയും. ടീമിനു അകത്തോ പുറത്തോയെന്ന കാര്യങ്ങള്‍ തന്‍റെ നിയന്ത്രണത്തിലല്ല. സെലക്റ്റര്‍മാരാണ് ഇതു തീരുമാനിക്കേണ്ടത്.

അഫ്രീദിയുമായി പിസിബിക്ക് പ്രശ്‌നമില്ല

ദേശീയ ക്രിക്കറ്റ് ബോര്‍ഡിന് അഫ്രീദിയുമായി ഒരു പ്രശ്‌നവുമില്ലെന്ന് പിസിബിയുടെ മുതിര്‍ന്ന ഒഫീഷ്യല്‍ നജാം സേത്തി പറഞ്ഞു. ഇതുവരെയുള്ള പ്രകടനത്തില്‍ രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതായും സേത്തി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 26, 2016, 12:01 [IST]
Other articles published on Dec 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+