Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എക്കാലത്തെയും മികച്ച ലോകകപ്പ് ടീമുമായി അഫ്രീദി; സച്ചിനും ധോണിയും ഇല്ല

എക്കാലത്തെയും മികച്ച ലോകകപ്പ് ടീമുമായി അഫ്രീദി

ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പ് കൂടി അടുത്തിരിക്കെ മുന്‍ ലോകകപ്പുകളില്‍ മികവുകാട്ടിയവര്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവമായിട്ടുണ്ട്. ലോകകപ്പ് ടീമുകളെ പ്രവചിച്ചും പഴയകാല താരങ്ങളെ അണിനിരത്തി മികച്ച ടീമിനെ തെരഞ്ഞെടുത്തുമൊക്കെ ഇവര്‍ വിവിധ മാധ്യമങ്ങളില്‍ സജീവമാണ്. മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദിയും ഇവര്‍ക്കൊപ്പമുണ്ട്.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ വെടിക്കെട്ടിന് തുടക്കമിട്ട ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് അഫ്രീദി. ഏതുടീമും ഭയക്കുന്ന ബാറ്റിങ് പുറത്തെടുത്തിരുന്ന താരം പിന്നീട് സ്പിന്‍ ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാകാനും അഫ്രീദിക്ക് കഴിഞ്ഞു. ഇപ്പോള്‍ എക്കാലത്തെയും മികച്ച ഒരു ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് അഫ്രീദി വീണ്ടും വാര്‍ത്താപ്രാധാന്യം നേടി.

സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒഴിവാക്കി

സച്ചിന്‍ ടെണ്ടുല്‍ക്കറെ ഒഴിവാക്കി

പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് മേധാവിത്വമുള്ള ടീമില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയേയും ഉള്‍പ്പെടുത്തിയിട്ടില്ല. ആറ് ലോകകപ്പുകളില്‍ കളിച്ച താരമാണ് സച്ചിന്‍. ലോകകപ്പില്‍ 44 ഇന്നിങ്‌സുകളില്‍നിന്നായി 2278 റണ്‍സും നേടി. 56.95 ആണ് ശരാശരി. 16 അര്‍ധസെഞ്ച്വറികളും ആറ് സെഞ്ച്വറിയും സച്ചിന്‍ ലോകകപ്പില്‍നിന്നും നേടിയിട്ടുണ്ട്.

ധോണിയും ടീമിലില്ല

ധോണിയും ടീമിലില്ല

പരിമിത ഓവര്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ ആയ എംഎസ് ധോണിയെയും അഫ്രീദി ഒഴിവാക്കി. 2011ലെ ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനെ നയിച്ചത് ധോണിയാണ്. കളിയുടെ തുടക്കംമുതല്‍ ഒടുക്കംവരെ സൂക്ഷ്മായി നിരീക്ഷിക്കാന്‍ ധോണിക്ക് കഴിയും. ഇത്തവണ ധോണി തന്റെ ഒടുവിലത്തെ ലോകകപ്പിനായി ഇറങ്ങാനൊരുങ്ങുകയാണ്.

അഫ്രീദിയുടെ ഇലവന്‍

അഫ്രീദിയുടെ ഇലവന്‍

സയീദ് അന്‍വര്‍, ആദം ഗില്‍ക്രിസ്റ്റ്, റിക്കി പോണ്ടിങ്, വിരാട് കോലി, ഇന്‍സമാം ഉള്‍ ഹഖ്, ജാക്വിസ് കാലിസ്, വസിം അക്രം, ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ഷൊയബ് അക്തര്‍, സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരാണ് അഫ്രീദിയുടെ ഇലവനിലുള്ളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൡലെ അംഗങ്ങള്‍ മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടത്.

Story first published: Thursday, May 2, 2019, 14:08 [IST]
Other articles published on May 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+