Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ ആ വിരമിക്കല്‍ തീരുമാനം അഫ്രീദി പ്രഖ്യാപിച്ചു, ഇനി രാജ്യത്തിനുവേണ്ടി ട്വന്റിയില്ല

കറാച്ചി: മുന്‍ പാകിസ്താന്‍ നായകനും സീനിയര്‍ താരവുമായ ഷഹീദ് അഫ്രീദി അന്താരാഷ്ട്ര ട്വന്റി ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. വെസ്റ്റ്ഇന്‍ഡീസിനെതിരേ യുഎഇയില്‍ നടന്ന മത്സരത്തിന്റെ തൊട്ടുപിറകെയാണ് വിരമിക്കല്‍ തീരുമാനം പുറത്തു വന്നത്.

ഡോണ്‍ പത്രത്തിലെ റിപ്പോര്‍ട്ടനുസരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നത് മുമ്പ് വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ കളിക്കുന്നതിനുള്ള താത്പര്യം അഫ്രീദി ചീഫ് സെലക്ടറും മുന്‍ പാകിസ്താന്‍ നായകനുമായ ഇന്‍സമാം ഉള്‍ ഹഖിനെ അറിയിച്ചിരുന്നു.

Afridi

ഒരു കാലത്ത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന വിളിപ്പേരുണ്ടായിരുന്ന ഓള്‍റൗണ്ടര്‍ അഫ്രീദിയുടെ കുഞ്ഞന്‍ ക്രിക്കറ്റിലെ ബാറ്റിങ് പ്രകടനം അത്ര മെച്ചപ്പെട്ടതല്ല. 98 മത്സരങ്ങളില്‍ നിന്നായി വെറും 1405 റണ്‍സ് മാത്രമാണ് അഫ്രീദിക്ക് നേടാനായിട്ടുള്ളത്. ഏഷ്യാ കപ്പിലെയും ലോക ട്വന്റിയിലെയും മോശം പ്രകടനത്തെ തുടര്‍ന്ന് ട്വന്റി നായകസ്ഥാനം നേരത്തെ രാജിവെച്ചിരുന്നു. 2015ലാണ് അഫ്രീദി ഏകദിനമത്സരങ്ങളില്‍ നിന്നും വിടവാങ്ങിയത്.

അഫ്രീദി വിരമിച്ചില്ലെങ്കില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ ടീമില്‍ നിന്നു പുറത്താക്കുമെന്ന അവസ്ഥയാണുണ്ടായിരുന്നത്. പാകിസ്താന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്ററുടെ കരിയര്‍ അങ്ങനെ അവസാനിക്കുന്നില്ലെന്ന് ആശ്വസിക്കാം.

Story first published: Tuesday, September 13, 2016, 14:02 [IST]
Other articles published on Sep 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+