Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ദുരന്തത്തില്‍ അഫ്രീദിക്ക് ഞെട്ടല്‍!! പ്രതീക്ഷിച്ചില്ല... ടീമിന് നല്‍കിയ ഉപദേശം ഇങ്ങനെ

ഇസ്ലാമാബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെക്കൂടാത കിരീട ഫേവറിറ്റുകളിലൊന്നായിരുന്നു പാകിസ്താന്‍. യുഎഇയില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചതിന്റെ മുന്‍തൂക്കവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഫൈനല്‍ പോലും കാണാതെയാണ് നിലവിലെ ചാംപ്യന്‍സ് ട്രോഫി ജേതാക്കള്‍ കൂടിയായ പാകിസ്താന്‍ പുറത്തായത്. നിര്‍ണായകമായ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വി പാകിസ്താന് പുറത്തേക്കു വഴി കാണിക്കുകയായിരുന്നു.

1

സ്വന്തം ടീമിന്റെ പ്രകടനത്തില്‍ ഏറെ നിരാശനാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ടീം ഫൈനല്‍ പോലും കാണാതെ പുറത്തായതിന്റെ ഞെട്ടലിലാണ് അദ്ദേഹം. ഫൈനലില്‍ കടന്ന ബംഗ്ലാദേശ് ടീമിനെ അഭിനന്ദിച്ച അഫ്രീദി പാക് ടീമിനെ ട്വിറ്ററിലൂടെ വിമര്‍ശിക്കുകയും ചെയ്തു.

ബംഗ്ലാദേശ് ടീമിന് അഭിനന്ദനങ്ങള്‍. പാകിസ്താന്റെ പ്രകടനത്തില്‍ വലിയ നിരാശയുണ്ട്. കളിയുടെ ഒരു മേഖലയിലും അറ്റാക്കിങ് ശൈലി പുറത്തെടുക്കാന്‍ പാകിസ്താന് സാധിച്ചില്ല. മുന്‍ ടൂര്‍ണമെന്റുകളിലൊക്കെ മികച്ച പ്രകടനം നടത്തിയ യുവനിരയാണ് പാകിസ്താന്റേത്. അതുകൊണ്ടു തന്നെ ടീമില്‍ പ്രതീക്ഷകളും ഏറെയായിരുന്നു. പരിശീലനത്തില്‍ കൂടുകതല്‍ ശ്രദ്ധിച്ച് ശക്തരായി മടങ്ങിവരൂവെന്നാണ് ഇപ്പോള്‍ ടീമിനോടു പറയാനുള്ളതെന്നും അഫ്രീദി ട്വീറ്റ് ചെയ്തു. സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ 37 റണ്‍സിനാണ്‌ ബംഗ്ലാദേശ് പാകിസ്താനെ തുരത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.

Story first published: Thursday, September 27, 2018, 16:15 [IST]
Other articles published on Sep 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+