വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഫ്രീഡിയുടെ കൊടും ചതി!! കരിയര്‍ തകര്‍ത്തു, ഗുരുതര ആരോപണവുമായി മുന്‍ പാക് ക്യാപ്റ്റന്‍...

സല്‍മാന്‍ ബട്ടാണ് അഫ്രീഡിക്കെതിരേ രംഗത്തു വന്നിരിക്കുന്നത്

By Manu
ഗുരുതര ആരോപണവുമായി മുന്‍ പാക് ക്യാപ്റ്റന്‍ | Oneindia Malayalam

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം വാതുവയ്പ്പും ഒത്തുകളിയുമെല്ലാം അത്ര പുതിയ സംഭവമല്ല. അവരുടെ പല താരങ്ങളും ഇത്തരത്തിലുള്ള വിവാദങ്ങളില്‍ കുടുങ്ങി വിലക്ക് നേരിടുകയും പിന്നീട് തിരിച്ചുവരാനാവാതെ കരിയര്‍ അവസാനിപ്പിച്ചിട്ടുമുണ്ട്.

ഇന്ത്യ ചിരിക്കാന്‍ വരട്ടെ, സിഡ്‌നിയിലെ ചരിത്രം കോലിപ്പടയുടെ ഉറക്കം കളയും!! ഓസീസിന് പ്രതീക്ഷിക്കാം ഇന്ത്യ ചിരിക്കാന്‍ വരട്ടെ, സിഡ്‌നിയിലെ ചരിത്രം കോലിപ്പടയുടെ ഉറക്കം കളയും!! ഓസീസിന് പ്രതീക്ഷിക്കാം

2010ല്‍ പാക് ക്രിക്കറ്റിനെ പിടിച്ചുലച്ച വാതുവയ്പ്പില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ബട്ടുള്‍പ്പെടെയുള്ളര്‍ കുടുങ്ങിയിരുന്നു. തുടര്‍ന്നു അഞ്ചു വര്‍ഷത്തെ വിലക്ക് നേരിട്ട അദ്ദേഹത്തിന് പിന്നീട് ടീമില്‍ മടങ്ങിയെത്താനും കഴിഞ്ഞിട്ടില്ല. തന്റെ തിരിച്ചുവരവിന് തടസ്സമായത് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ബട്ട്.

 2016ലെ ലോകകപ്പില്‍ സ്ഥാനം പ്രതീക്ഷിച്ചു

2016ലെ ലോകകപ്പില്‍ സ്ഥാനം പ്രതീക്ഷിച്ചു

അഞ്ചു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ ശേഷം 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിലൂടെ പാക് ടീമില്‍ തിരിച്ചെത്താമെന്ന ശുഭപ്രതീക്ഷയിലായിരുന്നു താനെന്ന് ബട്ട് പറഞ്ഞു. 2015ലാണ് വിലക്ക് അവസാനിക്കുന്നത്. അതിനുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ കളിക്കുകയും ചെയ്തിരുന്നു. ലോകകപ്പിനുള്ള പാക് ടീമിലേക്കു താന്‍ തിരഞ്ഞെടുക്കപ്പെടുമെന്നിരിക്കെ അന്നത്തെ ക്യാപ്റ്റന്‍ കൂടിയായ അഫീഡി ഇടപെട്ട് ഇതു ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും ബട്ട് ആരോപിച്ചു.

കോച്ച് വിളിപ്പിച്ചു

കോച്ച് വിളിപ്പിച്ചു

ലോകകപ്പിനുള്ള ടീം സെലക്ഷനുമായി ബന്ധപ്പെട്ട് അന്നത്തെ പാക് കോച്ചായിരുന്ന വഖാര്‍ യൂനുസും ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവറും ചേര്‍ന്നു ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്കു തന്നെ വിളിച്ചു വരുത്തിയിരുന്നതായി ബട്ട് പറഞ്ഞു. നെറ്റ്‌സില്‍ തന്നെക്കൊണ്ട് ബാറ്റ് ചെയ്യിപ്പിച്ച ഇരുവരും ഫിറ്റ്‌നസും പരിശോധിച്ചു. പാകിസ്താനു വേണ്ടി വീണ്ടും കളിക്കാന്‍ മാനസികമായി തയ്യാറാണോയെന്നു വഖാര്‍ ഭായ് ചോദിച്ചപ്പോള്‍ അതേയെന്നു താന്‍ മറുപടിയും നല്‍കിയിരുന്നതായും ബട്ട് വിശദമാക്കി.

അഫ്രീഡി എന്തിന് അതു ചെയ്തു?

അഫ്രീഡി എന്തിന് അതു ചെയ്തു?

ടി20 ലോകകപ്പിനുള്ള പാക് ടീമില്‍ താന്‍ സ്ഥാനമുറപ്പിച്ചിരിക്കെ അന്നത്തെ നായകനായിരുന്ന അഫ്രീഡി എന്തിന് അതു ബ്ലോക്ക് ചെയ്‌തെന്ന് ഇപ്പോഴുമറിയില്ലെന്ന് 34കാരനായ ബട്ട് വ്യക്തമാക്കി.
എന്നാല്‍ ഇതേക്കുറിച്ച് അഫ്രീഡിയെ കണ്ട് സംസാരിക്കാന്‍ താന്‍ മുതിര്‍ന്നിട്ടില്ല. അന്നു അദ്ദേഹം ചെയ്തത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. വഖാറും ഫ്‌ളവറും തന്നെ ലോകകപ്പില്‍ കളിപ്പിക്കാന്‍ തയ്യാറായിട്ടും അഫ്രീഡി സമ്മതിക്കാത്തതിനാലാണ് അതു നടക്കാതിരുന്നതെന്നു മാത്രമേ തനിക്കറിയുകയുള്ളൂവെന്നും മുന്‍ ഓപ്പണര്‍ കൂട്ടിച്ചേര്‍ത്തു. 2016ലെ ലോകകപ്പില്‍ ദയനീയ പ്രകടനമാണ് പാക് ടീം നടത്തിയത്. ലോകകപ്പിനു ശേഷം അഫ്രീഡിയും വഖാറും രാജിവയ്ക്കുകയും ചെയ്തിരുന്നു.

വീണ്ടും തഴയപ്പെട്ടു

വീണ്ടും തഴയപ്പെട്ടു

2017ന്റെ തുടക്കത്തില്‍ പാക് ടീമിലേക്കു താന്‍ തിരിച്ചുവരവിന്റെ വക്കില്‍ നില്‍ക്കവെയാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ വാതുവയ്പ്പ് വിവാദം ഉയര്‍ന്നത്. ഇതോടെ താന്‍ ദേശീയ ടീമില്‍ നിന്നും വീണ്ടും അവഗണിക്കപ്പെട്ടതായി ബട്ട് വ്യക്തമാക്കി.
പാക് ടീമിലെത്താന്‍ ഇനിയെന്താണ് താന്‍ ചെയ്യേണ്ടതെന്നു അറിയില്ല. വിലക്ക് കഴിയുകയും ഫിറ്റ്‌നസ് വീണ്ടെടുത്ത് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് നേടിയിട്ടും തന്നെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Story first published: Wednesday, January 2, 2019, 12:45 [IST]
Other articles published on Jan 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X