Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയ്ക്ക് പിറകെ നടക്കേണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് അഫ്രീദി

കറാച്ചി: ഇന്ത്യയുമായുള്ള ക്രിക്കറ്റ് സീരിസിനായി പാക് ക്രിക്കറ്റ് ബോര്‍ഡ് അമിതമായ താത്പര്യമെടുക്കേണ്ടെന്ന് പാക്കിസ്ഥാന്‍ ടി20 ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഡിസംബറില്‍ യുഎഇയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീരിസില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങിയിരുന്നെങ്കിലും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയെ കളിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് അഫ്രീദിയുടെ പ്രതികരണം.

ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിനെ ക്രിക്കറ്റ് കളിക്കാനായി നിര്‍ബന്ധിക്കേണ്ട കാര്യമില്ല. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയെ പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ദേശീയ ക്രിക്കറ്റ് ടീം പരിശീലന ക്യാമ്പില്‍വെച്ച് അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു.

shahidafridi-new

മറ്റു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ പിസിബിക്കു കഴിയണം. പാക്കിസ്ഥാനിലേക്ക് മറ്റു രാജ്യങ്ങളെ ക്രിക്കറ്റ് കളിക്കാനായി കൊണ്ടുവരാനും ബോര്‍ഡ് ശ്രമിക്കണമെന്ന് അഫ്രീദി പറഞ്ഞു. 2012/13 സീസണില്‍ ചെറിയൊരു പരമ്പരയ്ക്ക് ഇന്ത്യയിലെത്തിയെന്നതൊഴിച്ചാല്‍ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

2015 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ ആറു ക്രിക്കറ്റ് പരമ്പര നടത്താമെന്ന് അടുത്തിടെ ഇരു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡും തീരുമാനിച്ചിരുന്നു. എന്നാല്‍, അടിക്കടിയുണ്ടാകുന്ന തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പരമ്പരയില്‍ നിന്നും പിന്‍മാറുകയായിരുന്നു. തീവ്രവാദി ആക്രമണം നിര്‍ത്താതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്നാണ് സൗരവ് ഗാംഗുലി അടക്കമുള്ള മുന്‍ ഇന്ത്യന്‍ കളിക്കാരുടെയും നിലപാട്.

Story first published: Saturday, September 19, 2015, 9:03 [IST]
Other articles published on Sep 19, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+