വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താനിലേക്കില്ലെന്ന് ലങ്കന്‍ താരങ്ങള്‍... കാരണം ഐപിഎല്‍, വിമര്‍ശനവുമായി അഫ്രീഡി

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം സീനിയര്‍ താരങ്ങള്‍ പിന്മാറിയിരുന്നു

Shahid Afridi Blames IPL For Sri Lankan Players Withdrawal From Touring Pakistan

കറാച്ചി: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വരാനിരിക്കുന്ന പാകിസ്താന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കയുടെ മുന്‍നിര താരങ്ങള്‍ പിന്‍മാറിയിരുന്നു. ഇതിന്റെ യഥാര്‍ഥ കാരണം ഐപിഎല്ലാണെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീഡി. സീനിയര്‍ താരങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്നു പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ലങ്ക പാകിസ്താനിലേക്കു അയക്കുന്നത്.

afridi

ഐപിഎല്ലില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ലങ്കയുടെ മുന്‍നിര താരങ്ങള്‍ പാക് പര്യടനത്തില്‍ നിന്നും പിന്‍മാറാന്‍ കാരണമെന്നു അഫ്രീഡി ചൂണ്ടിക്കാട്ടി. ചില ലങ്കന്‍ താരങ്ങളുമായി താന്‍ സംസാരിച്ചതായും ദേശീയ ടീമിനൊപ്പം മാത്രമല്ല പാകിസ്താന്‍ സൂപ്പര്‍ ലീഗിലും കളിക്കാന്‍ തങ്ങള്‍ക്കു താല്‍പ്പര്യമില്ലെന്നാണ് അവര്‍ അറിയിച്ചത്. ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിന്റെ പ്രധാന കാരണമെന്നും അഫ്രീഡി പറയുന്നു.

മികച്ച ഏകദിന ക്യാപ്റ്റന്‍ ധോണിയോ, പോണ്ടിങോ? ഹസ്സി പറയുന്നു... കാരണവുമുണ്ട്മികച്ച ഏകദിന ക്യാപ്റ്റന്‍ ധോണിയോ, പോണ്ടിങോ? ഹസ്സി പറയുന്നു... കാരണവുമുണ്ട്

ലങ്കയുടെ ഏകദിന, ടി20 ക്യാപ്റ്റന്‍മാരായ ദിമുത് കരുണരത്‌നെ, ലസിത് മലിങ്ക എന്നിവരുള്‍പ്പെടെ 10 താരങ്ങളാണ് പാക് പര്യടനത്തില്‍ തങ്ങള്‍ക്കു കളിക്കാന്‍ താല്‍പ്പര്യമില്ലെന്നു ദേശീയ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ തിസാര പെരേര, ആഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്വെല്ല, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, അഖില ധനഞ്ജയ, സുരംഗ, ലക്മല്‍, ദിനേഷ് ചാണ്ഡിമല്‍ എന്നിവരും പാക് പിന്‍മാറിയവരുടെ കൂട്ടത്തിലുണ്ട്.

Story first published: Friday, September 20, 2019, 13:28 [IST]
Other articles published on Sep 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X