വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുല്‍ദീപ് യാദവിന് പരിക്ക്; ഷഹബാസ് നദീം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സീനിയര്‍ സ്പിന്നര്‍ ഷഹബാദ് നദീമിനെ ഉള്‍പ്പെടുത്തി. തോളിന് പരിക്കേറ്റ് കുല്‍ദീപ് യാദവിന് വിശ്രമം അനിവാര്യമായി വന്നതോടെയാണ് നദീമിന് ടീമിലേക്ക് വഴിതുറന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോഡുകളുള്ള നദീമിന് ദേശീയ ടീമില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് നദീമിനെ തുണച്ചത്.

ലിസ്റ്റ് എ ക്രിക്കറ്റിലെ മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് നദീമിന്റെ പേരിലാണ്. ജാര്‍ഖണ്ഡിനുവേണ്ടിയാണ് ഇത്തവണ നദീം വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചത്.ഗ്രൂപ്പ് എയില്‍ മത്സരിച്ച ജാര്‍ഖണ്ഡ് ഗ്രൂപ്പുഘട്ടത്തില്‍ത്തന്നെ പുറത്തായി. കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് നദീം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. നദീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാനിടയില്ല.

shahbaz nadeem

ന്യൂസീലന്‍ഡ് പരമ്പര; ഇംഗ്ലണ്ടിന് ബൗളിങ് തന്ത്രമോതാന്‍ മുന്‍ ന്യൂസീലന്‍ഡ് താരംന്യൂസീലന്‍ഡ് പരമ്പര; ഇംഗ്ലണ്ടിന് ബൗളിങ് തന്ത്രമോതാന്‍ മുന്‍ ന്യൂസീലന്‍ഡ് താരം

ആദ്യ രണ്ട് മത്സരം ജയിച്ച് പരമ്പര ഇന്ത്യ നേടിയെങ്കിലും വൈറ്റ് വാഷ് ജയമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. അതിനാല്‍ത്തന്നെ മികച്ച ഫോമിലുള്ള ജഡേജ-അശ്വിന്‍ കൂട്ടുകെട്ടിനെ പൊളിക്കാനുള്ള സാധ്യത കുറവാണ്. 110 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 424 വിക്കറ്റും 106 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 145 വിക്കറ്റും 117 ട്വന്റി20യില്‍ നിന്ന് 98 വിക്കറ്റുമാണ് 30കാരനായ നദീമിന്റെ സമ്പാദ്യം.

Story first published: Saturday, October 19, 2019, 8:53 [IST]
Other articles published on Oct 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X