Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഗംഭീറിനെ തഴഞ്ഞതിനു പിന്നില്‍... കിങ് ഖാന്‍ പറയുന്നു, വെറും മൂന്ന് വാക്കില്‍

കൊല്‍ക്കത്ത: ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമില്‍ നിലനിര്‍ത്താതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ടീമിനെ രണ്ടു തവണ കിരീടവിജയത്തിലേക്ക് നയിച്ച ഗംഭീറിനെ പുതിയ സീസണില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് കൊല്‍ക്കത്ത തീരുമാനിക്കുകയായിരുന്നു. ഇതോടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയും ചെയ്യുകയായിരുന്നു.

1

122 മല്‍സരങ്ങളില്‍ നിന്നു 3345 റണ്‍സ് അടിച്ചുകൂട്ടി കൊല്‍ക്കത്തയുടെ റണ്‍വേട്ടക്കാരന്‍ കൂടിയായ ഗംഭീറിനെ ഒഴിവാക്കിയതിനെക്കുറിച്ച് ടീമുടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്‍ ഇതാദ്യമായി പ്രതികരിച്ചിരിക്കുന്നു. ട്വിറ്റര്‍ പേജിലൂടെയാണ് ഗംഭീര്‍ തഴയപ്പെട്ടതിനെക്കുറിച്ച് കിങ് ഖാന്‍ പ്രതികരിച്ചത്. എന്നാല്‍ വെറും മൂന്നു വാക്കുകള്‍ കൊണ്ട് അത് പ്രതികരണമൊതുക്കി. ഞങ്ങള്‍ അദ്ദേഹത്തെ മിസ്സ് ചെയ്യുമെന്ന് മാത്രമാണ് ഷാരൂഖ് ട്വീറ്റ് ചെയ്തത്.

ഏഴു വര്‍ഷം കൊല്‍ക്കത്തയ്ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ശേഷമാണ് ഗംഭീര്‍ തന്‍െ നാട്ടിലെ ടീം കൂടിയായ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഐപിഎല്ലിന്റെ ആദ്യ മൂന്നു സീസണുകളില്‍ ഡല്‍ഹിയുടെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ കൊല്‍ക്കത്തയിലെത്തിയതോടെയാണ് ഗംഭീര്‍ തന്റെം യഥാര്‍ഖ മികവ് പുറത്തെടുത്തത്.

Story first published: Saturday, February 3, 2018, 16:45 [IST]
Other articles published on Feb 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+