Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കല്യാണവേദിയില്‍ നിന്നും ഗ്യാലറിയിലേക്ക്; കൊല്‍ക്കത്തയില്‍ കാണാമെന്ന് മുംബൈയോട് ഷാരൂഖ്

കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം സീസണിലെ സൂപ്പര്‍ പോരാട്ടങ്ങളിലൊന്നായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏറ്റമുട്ടല്‍ കൊല്‍ക്കത്തയില്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കൊല്‍ക്കത്ത ടീമിന്റെ സഹഉടമയായ ഷാരൂഖ് ഖാന് ഇത്തരമൊരു മത്സരത്തില്‍ ഈദന്‍ ഗാര്‍ഡനിലെത്താതിരിക്കാനാകില്ല.

അതുകൊണ്ടുതന്നെ ബോളിവുഡ് നടി സോനം കപൂറിന്റെ വിവാഹശേഷം ഷാരൂഖ് നേരെ സ്റ്റേഡിയത്തിലേക്കാണ് വച്ചുപിടിച്ചത്. മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യമാണ്. പ്ലേ ഓഫില്‍ സ്ഥാനം നേടാന്‍ ടീമുകള്‍ തമ്മില്‍ മത്സരം വര്‍ദ്ധിച്ചതോടെ ശേഷിക്കുന്ന കളികളിലെല്ലാം ജയിക്കുക പ്രധാനമാണ്.

shahrukh

പത്ത് കളികളില്‍ നിന്നായി 10 പോയന്റുള്ള കൊല്‍ക്കത്തയും ഇത്രയും കളികളില്‍ നിന്നും 8 പോയന്റുള്ള മുംബൈയും ഏറ്റുമുട്ടുമ്പോള്‍ ബോളിവുഡ് ബാദുഷായ്ക്ക് ടീമിനുവേണ്ടി ജയ് വിളിക്കാന്‍ എത്തിയേ തീരൂ. മുംബൈയില്‍ സോനത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം കൊല്‍ക്കത്തയിലേക്ക് ധൃതിയില്‍ പറന്നതും മറ്റൊന്നിനും വേണ്ടിയല്ല.

ഇരു ടീമുകളും ഐപിഎല്ലില്‍ ഇതുവരെ 22 കളികളിലാണ് ഏറ്റുമുട്ടിയത്. ഇതില്‍ 17 എണ്ണം മുംബൈ ജയിച്ചു. 5 എണ്ണത്തില്‍ മാത്രമാണ് കൊല്‍ക്കത്ത ജയിച്ചത്. ഇത്തരമൊരു ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ മാനസിക ആധിപത്യം മുംബൈയ്ക്ക് ആയിരിക്കും. എന്നാല്‍, വിട്ടുകൊടുക്കാന്‍ കൊല്‍ക്കത്തയും ഒരുക്കമല്ലാതിരിക്കുമ്പോള്‍ ഈദന്‍ ഗാര്‍ഡനിലെ പുല്‍പ്പരപ്പില്‍ തീ പാറുമെന്നുറപ്പാണ്.

Story first published: Thursday, May 10, 2018, 9:02 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+